സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജസ്ന തിരോധന കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

womenpoint team

ജസ്ന തിരോധന കേസിൽ കോടതി പുനരന്വേഷണം  പ്രഖ്യാപിച്ചു. പിതാവ് ജയിംസ് ജോസഫ്  നൽകിയ  ഹർജിയിലാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ   ഉത്തരവ്. ജെയിംസ് ജോസഫ് സീൽ ചെയത് കോടതിക്ക് നൽകിയ തെളിവുകൾ പരിശോധിച്ചാണ് കോടതി പുനരന്വേഷണം പ്രഖ്യാപിച്ചത്. തെളിവുകൾ സിബിഐയുടെ അന്വേഷ ണപരിധിയിൽ വരുന്നതാണോയെന്ന് കോടതി പരിശോധിച്ചിരുന്നു. 

പത്തനംതിട്ട വെച്ചുച്ചിറ സ്വാദേശിയായ ജസ്നയെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും  ക്രൈംബ്രാഞ്ചും  അന്വേഷിച്ച കേസ് ഹെെക്കോടതി  നിർദ്ദേശത്തെ തുടർന്ന് സിബിഐ ഏറ്റെടുത്തിരുന്നു.  ജസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് സിബിഐ നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും