സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിഷ്ണു പ്രിയ വധക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

womenpoint team

പ്രണയാഭ്യർഥന നിരസിച്ച വിരോധത്തിൽ പാനൂർ വള്ള്യായിയിൽ വിഷ്ണുപ്രിയയെ (23) വീട്ടിൽക്കയറി കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ പ്രതിക്ക്‌ ജീവപര്യന്തവും രണ്ടേകാൽ ലക്ഷം രൂപ പിഴയും. കൂത്തുപറമ്പ്‌ മാനന്തേരി കളത്തിൽ ഹൗസിൽ ശ്യാംജിത്തിനെ (27)യാണ്‌ തലശേരി അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി(ഒന്ന്‌) ശിക്ഷിച്ചത്‌. ജഡ്‌ജി എ വി മൃദുലയാണ്‌ വിധിന്യായം നടത്തിയത്‌. കൊലപാതകത്തിന്‌ ജിവപര്യന്തവും രണ്ട്‌ ലക്ഷം രൂപ പിഴയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ചു കടന്നതിന്‌ 10 വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ്‌ ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഏഴുമാസംകൂടി തടവ്‌ അനുഭവിക്കണം. വിഷ്ണുപ്രിയയുടെ കുടുംബത്തിന്‌ നഷ്‌ടപരിഹാരം നൽകാൻ ലീഗൽ സർവീസസ്‌ അതോറിറ്റിയോട്‌ കോടതി നിർദേശിച്ചു. 302, 449 വകുപ്പുകൾ പ്രകാരം പ്രതി കുറ്റം ചെയ്‌തതായി വെള്ളിയാഴ്‌ച കോടതി കണ്ടെത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും