പശ്ചിമ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സി വി ആനന്ദ ബോസ് രാജ്ഭവനില്‍ വച്ചു യുവതിയെ പീഡിപ്പിച്ചുവെന്ന് ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷ് എക്‌സ് ഹാന്‍ഡിലൂടെയാണ് ആരോപണമുന്നയിച്ചത്. രാജ്ഭവനില്‍ ഗവര്‍ണറെ കാണാന്‍ പോയപ്പോഴാണ് പീഡനം നടന്നതെന്നും യുവതിയുടെ പരാതിയിൽ ഹെയർ സ്ട്രീറ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും സാഗരിക ഘോഷ് പോസ്റ്റില്‍ പറയുന്നു.