സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ട്രാന്‍സ്‌ജെന്ററുകള്‍ക്ക് വീടും തൊഴിലും ഉറപ്പുവരുത്തും: തോമസ് ഐസക്

വിമെന്‍ പോയിന്‍റ് ടീം

ട്രാന്‍സ്‌ജെന്ററുകള്‍ക്ക് താമസിക്കാന്‍ വീടും ഉപജീവനത്തിന് തൊഴിലും ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. പി. അഭിജിത്തിന്റെ ‘അവളിലേക്കുള്ള ദൂരം’ ഡോക്യുമെന്ററി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാന്‍സ്‌ജെന്ററുകള്‍ക്ക് താമസിക്കാന്‍ സുരക്ഷിതമായ ഇടം ആവശ്യമാണ്. അത് നിര്‍മ്മിച്ചു നല്‍കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.ഇ.എം.എസ് ഭവനപദ്ധതിയിലെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഒന്നിച്ചു താമസിക്കുന്നവര്‍ക്ക് വലിയ വീടും മറ്റുള്ളവര്‍ക്ക് ചെറിയ വീടും നല്‍കും. തൊഴില്‍ പരിശീലനവും നല്‍കും. ഇതിനായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷില്‍ നിന്നും ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും