സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വനിതാ ട്വന്റി20 മലയാളി താരങ്ങൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

womenpoint team

മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ  ഇടം പിടിച്ചത് ഏറെ അഭിമാനകരമാണെന്ന് അവരെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും സ്ഥാനം നേടിയത്.  

അടുത്തിടെ നടന്ന വനിതാ പ്രീമിയർ ലീഗിൽ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിലെ ലെഗ് സ്പിന്നറാണ്. വയനാട് മാനന്തവാടി സ്വദേശിയും  ഗോത്രവർഗ്ഗ വിഭാഗക്കാരിയുമായ സജന സജീവൻ മുംബൈ ഇന്ത്യൻസ് ടീമിലെ ഓൾറൗണ്ടറാണ്. 

സജന നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ കളിക്കാരിയാണ്. ആശയും നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ ഭാഗമായിരുന്നു. ഇരുവർക്കും കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ  ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും