സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആനി രാജക്ക്‌ പിന്തുണയുമായി സാക്ഷി മാലിക്‌

womenpoint team

ദുരിതകാലത്ത്‌ ഒപ്പംനിന്ന്‌ അറസ്റ്റ്‌ വരിച്ച ആനി രാജയെ പിന്തുണയ്‌ക്കണമെന്നാണ്‌ വീഡിയോയിലൂടെ സാക്ഷിമാലിക്‌ . താനാരാണെന്ന്‌ പരിചയപ്പെടുത്തിക്കൊണ്ടാണ്‌ സാക്ഷിമാലിക്കിന്റെ വീഡിയോ തുടങ്ങുന്നത്‌. തുടർന്ന്‌ അന്യായത്തിനെതിരെ പ്രതികരിച്ച ഗുസ്തിതാരങ്ങളെ അവഗണിക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചപ്പോൾ ആനി രാജ നടത്തിയ ഇടപെടലുകൾ ചുരുക്കിപ്പറയുന്നു.  ഈ വീഡിയോ നവമാധ്യമങ്ങളിൽ ഇതിനകം വൈറലായി. 

 വനിതാ ഗുസ്തിതാരങ്ങൾക്ക്‌ നേരെയുണ്ടായ ഫെഡറേഷൻ പ്രസിഡന്റ്‌ ബ്രിജ്‌ഭൂഷന്റെ ലൈംഗികാതിക്രമത്തിനെതിരെയുള്ള താരങ്ങളുടെ  പ്രതിഷേധത്തിൽ താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്നു. പ്രതിഷേധിച്ചവരെ കള്ളക്കേസിൽ കുടുക്കിയപ്പോൾ ഞങ്ങളോടൊപ്പം അറസ്‌റ്റ്‌ വരിക്കാനും ആനി രാജ മുന്നിലുണ്ടായിരുന്നു.  ഗുസ്തി ഫെഡറേഷനിലെ അനീതികൾക്കെതിരെ തുടരുന്ന പോരാട്ടം വിജയിക്കണമെങ്കിൽ വയനാട്ടിലുള്ളവർ ആനി രാജയെ പിന്തുണയ്ക്കണമെന്നും വീഡിയോയിലുണ്ട്‌. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും