സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കെ കെ ശൈലജക്കെതിരെ വ്യാജ പ്രചരണം

womenpoint team

കോഴിക്കോട്‌ ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജക്കെതിരെ വ്യാജ പ്രചരണവുമായി യുഡിഎഫ്‌. സമൂഹമാധ്യമങ്ങളിലൂടെയാണ്‌ രാഹുൽ മാങ്കൂട്ടത്തിൽ നയിക്കുന്ന യുഡിഎഫ്‌ സോഷ്യൽ മീഡിയ ടീം എൽഡിഎഫ്‌ സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നത്‌. "മുസ്ലിം ജനവിഭാഗം ആകെമൊത്തം വർഗീയ വാദികളാണെന്ന്‌ എൽഡിഎഫ്‌ സാരഥി' എന്ന കുറിപ്പോടെയാണ്‌ വ്യാജ പോസ്‌റ്ററുകൾ പ്രചരിപ്പിക്കുന്നത്‌.

റിപ്പോർട്ടർ ചാനലിന്റെ പേര്‌ ഉപയോഗിച്ചാണ്‌ യുഡിഎഫിന്റെ നുണപ്രചാരണം. ഇതിൽ നിയമനടപടി സ്വീകരിക്കുമെന്ന്‌ ചാനൽ അറിയിച്ചിട്ടുണ്ട്‌. തിങ്കൾ രാവിലെ മാധ്യമപ്രവർത്തകൻ അരുൺ കുമാർ അവതരിപ്പിക്കുന്ന അശ്വമേധം പരിപാടിയിൽ കെ കെ ശൈലജ സംസാരിച്ചിരുന്നു. ഇതിൽ നിന്ന്‌ ഒരു ഭാഗം അടർത്തിയെടുത്താണ്‌ കോൺഗ്രസ്‌ - ലീഗ്‌ സംഘങ്ങൾ വർഗീയ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്‌.

അരുൺ കുമാർ തന്നെ ഇത്‌ വ്യാജമാണെന്ന്‌ വ്യക്തമാക്കി ഫെയ്‌സ്‌ബുക്കിൽ കുറിപ്പ്‌ പങ്കുവച്ചിട്ടുണ്ട്‌. കുറിപ്പ്‌ വായിക്കാം:

ടീച്ചറങ്ങനെ പറഞ്ഞിട്ടില്ല.

ഇന്ന് രാവിലെ അശ്വമേധത്തിൽ എന്നോട് സംസാരിച്ച വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ഷൈലജ ടീച്ചർ ചോദിച്ച ഒരു ചോദ്യം അടർത്തിയെടുത്ത് ചിലർ വർഗ്ഗീയ ചുവയോടെ പ്രചരിപ്പിക്കുന്നുണ്ട്. പൗരത്വ വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തോടുള്ള പ്രതികരണമാണ് ടീച്ചർ നടത്തിയത്‌.

ടീച്ചർ പറഞ്ഞത് ഇങ്ങനെ:

''മുസ്ലീം വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവർ ആർക്കെങ്കിലും എതിരൊന്നുമല്ല.
എല്ലാറ്റിലും കുറച്ചൊക്കെ വർഗ്ഗീയ വാദികളൊക്കെ ഉണ്ട്. എന്നാൽ മുസ്ലീം ജനവിഭാഗം ആകെ വർഗ്ഗീയ വാദികളാ?''

ഈ ചോദ്യത്തെ വക്രീകരിച്ച് മുസ്ലീം ജനവിഭാഗമാകെ വർഗ്ഗീയ വാദികളാണ് എന്ന് ടീച്ചർ പറഞ്ഞു എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് അവാസ്തവമാണ്, തരം താണ പ്രചരണമാണ്.

തിരഞ്ഞെടുപ്പ് ഒരു ഫെയർ പ്ലേ ആകണം,വ്യാജവാർത്തകളുടെ മറയിലാകരുത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും