സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രാജീവ്‌ ചന്ദ്രശേഖറിനെതിരെ സുപ്രീംകോടതി അഭിഭാഷക ആവണി ബെൻസാലയുടെ പരാതി

womenpoint team

എൻഡിഎയ്‌ക്കുവേണ്ടി ഇത്തവണ തിരുവനന്തപുരത്ത്‌ മത്സരിക്കുന്ന കേന്ദ്രസഹമന്ത്രിയും വ്യവസായിയുമായ രാജീവ്‌ ചന്ദ്രശേഖർ തന്റെ ആസ്‌തി വിവരം മറച്ചുവച്ചാണ്‌ നാമനിർദേശ പത്രിക സമർപ്പിച്ചതെന്ന്  ആവണി ബെൻസാലയുടെ പരാതി.2018ൽ മൂന്നാംതവണ രാജ്യസഭാംഗമായപ്പോൾ കർണാടകത്തിൽ പ്രചരിച്ച വീഡിയോ ഇപ്പോൾ തിരുവനന്തപുരത്തെ വോട്ടർമാർക്കിടയിലും ചർച്ചയാകുകയാണ്‌.

 2006 മുതൽ 2018 വരെയുള്ള മൂന്ന്‌ രാജ്യസഭാ തെരഞ്ഞെടുപ്പിലും സ്വത്തുവിവരം മറച്ചുവച്ചുവെന്ന്‌ വീഡിയോ വിശദീകരിക്കുന്നു. ബംഗളൂരു കോറമംഗല സ്വദേശിയായ അദ്ദേഹം ശതകോടീശ്വരനായശേഷം രാഷ്‌ട്രീയക്കാരനായ ആളാണ്‌. ലംബോർഗിനി, ഫെരാരി, ബിഎംഡബ്ല്യു തുടങ്ങിയ കാറുകളെ ഇഷ്‌ടപ്പെടുന്ന രാജീവിന്‌ 140 കോടി വിലയുള്ള സ്വകാര്യ ജറ്റ്‌ വിമാനമുണ്ടെന്നും വീഡിയോയിൽ കാണിക്കുന്നുണ്ട്‌.
7500 കോടിയുടെയെങ്കിലും സ്വത്തിനുടമയാണെന്നും പറയുന്നു. ഇത്തവണ നൽകിയ സത്യവാങ്‌മൂലത്തിൽ തനിക്ക്‌ 28.9 കോടി രൂപയുടെ ആസ്തി മാത്രമാണ് ഉള്ളതെന്നാണ്‌ അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്‌. എന്നാൽ 2018 ൽ 65 കോടിയുടെ ആസ്ഥിയാണ്‌ നൽകിയിരുന്നതെന്ന്‌ വീഡിയോയിലുണ്ട്‌.

1994ൽ അദ്ദേഹം ബിപിഎൽ മൊബൈൽ സ്ഥാപിച്ചു. 64 ശതമാനം ഓഹരിയും അദ്ദേഹത്തിനായിരുന്നുവത്രേ. 2005 ൽ ബഹുരാഷ്‌ട്ര കമ്പനിയായ എസ്സാർ ഗ്രൂപ്പ്‌ ബിപിഎൽ ഏറ്റെടുത്തത്‌ 4,400 കോടിക്കായിരുന്നുവെന്നും പറയുന്നുണ്ട്‌. ഏഷ്യാനെറ്റ്‌ ചാനലിൽ ചന്ദ്രശേഖറിന്‌ 51 ശതമാനം ഓഹരിയും ഉണ്ടായിരുന്നു. ഏഷ്യാനെറ്റിന്റെ വിനോദ ചാനലുകൾ റൂപർട് മർഡോക്കിന്റെ സ്‌റ്റാർ നെറ്റ്‌വർക്കിന് വിറ്റതിലൂടെ 1400 കോടി ലഭിച്ചതായും പറയുന്നു. അർണബ്‌ ഗോസ്വാമിയുടെ റിപ്പബ്ലിക്‌ ടിവിയിൽ 30 കോടിയുടെ നിക്ഷേപം ഉണ്ടെന്നും വീഡിയോയിൽ ആരോപിക്കുന്നു. ഏഷ്യാനെറ്റ്‌ ന്യൂസ്‌, സുവർണ ടിവി, ഇൻഡിഗോ റേഡിയോ, കന്നഡപ്രഭ പത്രം എന്നിവയുടേയും ഉടമയാണ് .

50 കമ്പനികൾ ചേർന്ന ജുപ്പിറ്റർ ക്യാപിറ്റലിന്റെ ചെയർമാനാണ്‌ അദ്ദേഹമെന്നും ആരോപണമുണ്ട്‌. ഇവിടെനിന്നുള്ള ശമ്പളമായി 28 കോടിയോളം രൂപ പ്രതിവർഷം അദ്ദേഹത്തിന്‌ ലഭിക്കുന്നുണ്ടത്രേ. ബ്രിട്ടീഷ്‌ വിർജിൻ ഐലൻഡ്‌, മൗറീഷ്യസ്‌, ലക്‌സംബർഗ്‌ തുടങ്ങിയ രാജ്യങ്ങളിലായി പത്തോളം കമ്പനികളും അദ്ദേഹത്തിനുണ്ടെന്നും ആരോപിക്കപ്പെടുന്നു. തന്റെ സ്വത്തിന്റെ ഒരു ശതമാനം മാത്രമേ സത്യവാങ്‌മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളുവെന്നും വീഡിയോ വിശദീകരിക്കുന്നുണ്ട്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും വ്യാജ സത്യവാങ്‌മൂലം സമർപ്പിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി എൽഡിഎഫ്‌ തിരുവനന്തപുരം മണ്ഡലംകമ്മിറ്റിയും പരാതി നൽകിയിട്ടുണ്ട്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും