പെൺകുട്ടികളിലെ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി രാജ്യത്ത് നിരവധി സ്‌കോളർഷിപ്, ഫെലോഷിപ്പ് പ്രോഗ്രാമുകളുണ്ട്.സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, ഗവേഷണ, രാഷ്ട്രീയ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇൻസ്പയർ ഷീ സ്‌കോളർഷിപ് :- ശാസ്ത്ര സാങ്കേതിക മേഖലകളിൽ ദേശീയ സ്ഥാപനങ്ങളിലും, സർവകലാശാലകളിലും ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം. ഐസർ, നൈസർ, ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എന്നിവിടങ്ങളിൽ ഉപരിപഠനം നടത്തുന്നവരും സ്‌കോളർഷിപ്പിന് അർഹരാണ്. ഇന്ദിരാഗാന്ധി സ്‌കോളർഷിപ്:- ബിരുദാനന്തര പഠനത്തിനുള്ള സ്‌കോളർഷിപ്പ് ഒറ്റ പെൺകുട്ടിയുള്ള കുടുംബത്തിൽപ്പെട്ടവർക്കാണ് ലഭിക്കുക വുമൺ സയന്റിസ്റ്റ് സ്‌കീം- ബി:- ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന 27 മുതൽ 57 വരെ പ്രായ പരിധിയിലുള്ളവർക്ക് ഡിപ്പാർട്‌മെന്റ് ഒഫ് സയൻസ് & ടെക്‌നോളോജിയാണ് സ്‌കോളർഷിപ് അനുവദിക്കുന്നത് അമൃത ഓൺലൈൻ സ്‌കോളർഷിപ്:- അമൃത സർവകലാശാലയിൽ അമൃത AHEAD പ്രോഗ്രാമിലൂടെ ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർത്ഥിനികൾ അർഹരാണ് അകാൻഷ സ്‌കോളർഷിപ്:- രാജ്യത്ത് സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പഠിക്കുന്ന പെൺകുട്ടികൾ അർഹരാണ് കല്പന സ്‌കോളർഷിപ്:- സ്‌പേസ് ടെക്‌നോളജിയിൽ ഉപരിപഠനം നടത്തുന്ന പെൺകുട്ടികൾക്ക് കല്പന സ്‌കോളർഷിപ്പിന് അപേക്ഷിക്കാം