സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

‘തൊഴിലുറപ്പ്‌ പെണ്ണുങ്ങളെ’ന്ന്‌ അധിക്ഷേപിച്ച്‌ യുഡിഎഫ്‌

womenpoint team

തൊഴിലുറപ്പ് തൊഴിലാളിസമൂഹത്തെ ‘തൊഴിലുറപ്പുപെണ്ണുങ്ങൾ’ എന്ന്‌ അടച്ചാക്ഷേപിച്ച്‌ വടകരയിൽ യുഡിഎഫ്‌ നടത്തിയ വനിതാറാലിക്കെതിരെ സ്‌ത്രീവോട്ടർമാർ. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ പത്രികാസമർപ്പണസമയത്ത്‌ സംഘടിപ്പിച്ച വനിതാറാലിയിലാണ്‌ തൊഴിലുറപ്പ്‌ തൊഴിലാളികളുടെ ആത്മാഭിമാനം തകർത്ത മുദ്രാവാക്യം മുഴക്കിയത്‌.

‘ഭീഷണിയായി വന്നവരല്ല, തൊഴിലുറപ്പിൻ പെണ്ണുങ്ങളല്ല, ഷാഫിക്കുവേണ്ടി എത്തിയതാണ്‌...’ എന്നായിരുന്നു മുദ്രാവാക്യം. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് 13–-ാംവാർഡ് അംഗവും വനിതാ ലീഗ് നേതാവുമായ കടവത്തൂരിലെ നരിക്കൂട്ടുങ്ങൽ ഹാജറ യൂസഫാണ്‌ ഈ വിവാദ മുദ്രാവാക്യം വിളിച്ചത്‌. ഒപ്പംനിന്നവർ ഇത്‌ ആഘോഷപൂർവം ഏറ്റെടുക്കുകയും ചെയ്‌തു. കെ കെ രമ എംഎൽഎ, ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ, സ്ഥാനാർഥി ഷാഫി പറമ്പിൽ എന്നിവരെല്ലാം റാലിയിലുണ്ടായിരുന്നു. ഇവരാരും സ്‌ത്രീത്വത്തെ അപമാനിച്ച ഈ മുദ്രാവാക്യം തടയാനോ തള്ളിപ്പറയാനോ തയ്യാറായില്ല. അധ്വാനിച്ച്‌ ജീവിക്കുന്ന പെണ്ണിന്‌ എന്താണ്‌ കുഴപ്പമെന്നും യുഡിഎഫിന്റെ രാഷ്ട്രീയവീക്ഷണമാണ്‌ മുദ്രാവാക്യത്തിലൂടെ പുറത്തുവന്നതെന്നും തൊഴിലുറപ്പുമേഖലയിലെ തൊഴിലാളി സംഘടനകൾ പ്രതികരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും