സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അധിക്ഷേപ പരാമർശത്തിൽ നർത്തകി സത്യഭാമയ്ക്കെതിരെ ജാമ്യമില്ലാ കേസ്‌

womenpoint team

മോഹിനിയാട്ട കലാകാരനായ ആർഎൽവി രാമകൃഷ്ണന് എതിരായ അധിക്ഷേപ പരാമർശത്തിൽ നർത്തകി സത്യഭാമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ്​ പ്രകാരം കേസെടുത്ത് കന്റോൺമെന്റ് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസ്‌. എസ്‌സി/എസ്‌ടി പീഡന നിരോധന നിയമം പ്രകാരമാണ് കേസെടുത്തത്. ചാലക്കുടി ഡിവൈഎസ്​പിക്ക് നേരത്തെ നൽകിയ പരാതിയിൽ ഓൺലൈൻ ചാനലിലൂടെ വ്യക്തിപരമായി അപമാനിച്ചെന്ന് രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി തിരുവനന്തപുരത്തേക്ക്‌ കൈമാറുകയായിരുന്നു. അഭിമുഖം നടത്തിയ യുട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്ന്‌ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഒരു മോഹിനിയാട്ടം നർത്തകന്‌ കാക്കയുടെ നിറമാണെന്നും സൗന്ദര്യമുള്ളവർ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നുമായിരുന്നു സത്യഭാമയുടെ പരാമർശം. പ്രതിഷേധം ശക്തമായിട്ടും തന്റെ പരാമർശം പിൻവലിക്കാൻ അവർ തയാറായിരുന്നില്ല. അധിക്ഷേപ പരാമർശത്തിൽ അന്വേഷണം നടത്തണമെന്ന്‌ പട്ടികജാതി–പട്ടികവർഗ കമീഷൻ സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകിയിരുന്നു.
ആർഎൽവി രാമകൃഷ്‌ണന്‌ പിന്തുണയുമായി സാംസ്കാരിക കേരളം ഒന്നടങ്കം ഒന്നിച്ചിരുന്നു. കലാമണ്ഡലത്തിലടക്കം മോഹിനിയാട്ടം അവതരിപ്പിക്കുകയും ചെയ്‌തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും