സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്ത്രീകൾ നേരിടുന്നത് വൻ അസമത്വം: ലോകബാങ്കിന്റെ റിപ്പോർട്ട്

womenpoint team

ലോക രാജ്യങ്ങളിൽ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് നിയമപരമായ അവകാശങ്ങൾ കുറവാണെന്നാണ് ലോകബാങ്കിന്റെ പുതിയ റിപ്പോർട്ട് .സ്ത്രീകൾക്ക് തുല്യമായ തൊഴിൽ അവസരങ്ങളും ലഭിക്കുന്നില്ല.വേതനത്തിലും വ്യത്യാസം നേരിടുന്നതായാണ് ലോകബാങ്ക് റിപ്പോർട്ട്.വിരമിക്കുന്ന പ്രായം പല രാജ്യങ്ങളിലും ഒരു പോലെയല്ല.

2022ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിൽ വേതനം നൽകുന്നതിൽ 82ശതമാനം പുരുഷന്മാർക്കാണ്.2022ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിൽ വേതനം നൽകുന്നതിൽ 82ശതമാനം പുരുഷന്മാർക്കാണ്.സ്ത്രീകൾക്ക് 18ശതമാനം മാത്രമാണ് ഉള്ളത്.വിദ്യാഭ്യാസവുമുണ്ടെങ്കിലും പുരുഷന്മാരെക്കാൾ ആദ്യ ജോലി ലഭിക്കാൻ സ്ത്രീകൾക്ക് സാദ്ധ്യത വളരെ കുറവാണ്.കോർപ്പറേറ്റ് സ്ഥാപനത്തിലെത്തുമ്പോൾ ഈ ലിംഗഭേദം കൂടുന്നു.സ്ഥാപനങ്ങളിൽ മാനേജറായി സ്ഥാനക്കയറ്റം 100 പുരുഷന്മാർക്ക് ലഭിക്കുന്നുണ്ടെങ്കിൽ വെറും 86 സ്ത്രീകൾ മാത്രമാണ് ഈ പദവിൽ എത്തുന്നത്.95 രാജ്യങ്ങൾ തുല്യവേതനത്തിന് നിയമങ്ങൾ ഉണ്ടെങ്കിലും 35 രാജ്യങ്ങളിൽ മാത്രമാണ് ശമ്പളത്തിലെ ഈ അകൽച്ച നികത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

സ്ത്രീകൾ ഒരു ദിവസം 2-3 മണിക്കൂർ ശമ്പളം ലഭിക്കാതെയുള്ള പരിചരണ ജോലികൾക്കായി ചെലവഴിക്കുന്നു.ഇതിൽ ഭൂരിഭാഗവും കുഞ്ഞുകൾക്ക് വേണ്ടിയാണ് അവർ ജോലി ചെയ്യുന്നത്.ഗാർഹിക പീഡനം, ലെെംഗിക പീഡനം, ശെെശവ വിവാഹം,സ്ത്രീഹത്യ എന്നീ നിയമങ്ങൾ വളരെ കൂടുതലായി സ്ത്രീകളെ സംരക്ഷിക്കുന്നില്ല.151 ഇടങ്ങളിൽ ജോലിസ്ഥലങ്ങളിൽ ലെെംഗികാതിക്രമം നിരോധിക്കുന്നതിന് നിയമങ്ങൾ നിലവിലുണ്ടെങ്കിലും വെറും 39 ഇടങ്ങളിൽ മാത്രമാണ് പൊതുസ്ഥലത്തെ ലെെംഗികാതിക്രമം തടയുന്ന ശക്തമായ നിയമങ്ങൾ ഉള്ളത്.

സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ പ്രകാരം 2020 ഏപ്രിലിനും 2021 ഏപ്രിലിനും ഇടയിൽ 27ശതമാനം പുരുഷൻമാർക്ക് ജോലി നഷ്ടമായപ്പോൾ ഈ സ്ഥാനത്ത് സ്ത്രീകളിൽ 37 ശതമാനം പേർക്കും ജോലി നഷ്ടമായി.2022 ജനുവരിയിൽ പോലും, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 2020 ജനുവരിയിലേതിനേക്കാൾ  9.4%കുറവാണെന്നാണ് റിപ്പോർട്ട് . തൊഴിൽ ചെയ്യുന്ന ഗ്രാമീണ സ്ത്രീകളുടെ എണ്ണത്തിലും കുത്തനെ ഇടിവ് സംഭവിച്ചിട്ടുണ്ട്.

ദേശീയ സാമ്പിൽ സർവേ ഓഫീസിന്റെ സർവേ ഡാറ്റ അനുസരിച്ച് ഇന്ത്യയിലെ സ്ത്രീകൾക്ക് 2018 -19 സ്ത്രീക്ക് വേതനം പുരുഷന്മാരെക്കാൾ 28ശതമാനം കുറവാണ്. 1993-94ൽ ഈ വിടവ് 48ശതമാനമായിരുന്നു. ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച് സ്ത്രീകൾ ലോകമെമ്പാടുമുള്ള പുരുഷന്മാരേക്കാൾ 20% കുറവാണ് സമ്പാദിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും