ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം എന്ന വിശേഷണം 2023ലാണ് ചൈന ഇന്ത്യക്ക് കൈമാറിയത്.1950 മുതല്‍ 73 വര്‍ഷം ഈ റെക്കോഡ് കൈവശം വെച്ചിരുന്ന ചൈനയില്‍ ഇപ്പോഴിതാ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.ഗര്‍ഭിണികളാകുകയും പ്രസവത്തിനായി എത്തുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് പ്രസവശൈത്യം എന്ന് വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്ന അവസ്ഥയിലേക്ക് ചൈനയെ എത്തിച്ചത്. ജനസംഖ്യ കുറയുന്നതിന് പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൈനയിലെ യൂവാക്കള്‍ക്ക് വിവാഹം, കുടുംബജീവിതം തുടങ്ങിയവയോട് താല്‍പര്യം നഷ്ടപ്പെട്ടതാണ് ജനനനിരക്ക് കുറയുന്നതിന് പ്രധാന കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചൈനയില്‍ കുട്ടികളെ വളര്‍ത്തുന്നതിന് ചെലവ് കൂടുതലാണെന്നതാണ് രണ്ടാമത്തെ കാരണമായി കണക്കാക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, ഇന്‍ഷുവറന്‍സ് പരിരക്ഷ എന്നതിനായി രക്ഷിതാക്കള്‍ക്ക് വന്‍തുക ചെലവാക്കേണ്ടതായി വരുന്നു.എത്ര ആശുപത്രികളാണ് ഇതുവരെ അടച്ചുപൂട്ടിയതെന്ന കണക്കുകള്‍ ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.