എഴുപത്തിയൊന്നാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിഷ്‌കോവ. മുംബൈയിൽ നടന്ന മത്സരത്തിലാണ് ഇരുപത്തിനാലുകാരിയായ ക്രിസ്റ്റിന കിരീടം നേടിയത്. ലെബനന്റെ യാസ്മിന സെയ്‌തൂൺ ഫസ്‌റ്റ് റണ്ണർഅപ് ആയി. കഴിഞ്ഞവർഷത്തെ ജേതാവ് പോളണ്ടിന്റെ കരോലിന ബിലാവ്‌സ്‌ക ക്രിസ്റ്റീനയെ കിരീടമണിയിച്ചു. മോഡലായ ക്രിസ്റ്റിന നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദ വിദ്യാർഥിയാണ്. ക്രിസ്റ്റിന പിഷ്‌കോ ഫൗണ്ടേഷൻ സ്ഥാപിച്ച് സാമൂഹിക പ്രവർത്തനവും നടത്തുന്നു. 28 വർഷത്തിന് ശേഷമാണ് ലോകസുന്ദരി മത്സരം ഇന്ത്യയിൽ നടന്നത്. 115 രാജ്യങ്ങളിൽനിന്ന് മത്സരാർഥികളുണ്ടായി.