സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബഹിരാകാശ സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ള സ്ത്രീകൾക്കായി കൽപന ഫെലോഷിപ്പ് ഒരുക്കി സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്

womenpoint team

ബഹിരാകാശ മേഖലയിൽ ലിംഗ വൈവിധ്യം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട്, സ്കൈറൂട്ട് എയ്‌റോസ്‌പേസ് (കൽപന ഫെലോഷിപ്പ് പ്രഖ്യാപിച്ചു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ മേഖലയിൽ വനിതാ എഞ്ചിനീയർമാരെ ശാക്തീകരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഫെലോഷിപ്പാണിത്.

അന്തരിച്ച ബഹിരാകാശ സഞ്ചാരി കൽപന ചൗളയുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട കൽപന ഫെല്ലോഷിപ്പ് ബഹിരാകാശ മേഖലയിലെ സ്ത്രീ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

"പുത്തൻ കണ്ടെത്തലുകളും, സർഗ്ഗാത്മകതയും സ്വാധീനവും കൊണ്ടുവരാൻ സ്ത്രീകൾക്ക് കഴിയും.  അതിനുള്ള അവസരങ്ങൾ നൽകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് കൽപ്പന ഫെലോഷിപ്പിലൂടെ മുന്നോട്ടുവെക്കുന്നത്. അങ്ങനെ വനിതാ എഞ്ചിനീയർമാർക്ക് അത്യാധുനിക ബഹിരാകാശ പദ്ധതികളിൽ പ്രവർത്തിക്കാനും, വിദഗ്ധരിൽ നിന്ന് ഉപദേശം സ്വീകരിക്കാനും, സ്കൈറൂട്ടിൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പ്രവേശനം നേടാനും കഴിയും," STEM-ലും ബഹിരാകാശ മേഖലയിലും കൂടുതൽ സ്ത്രീകളുടെ ആവശ്യകതയെ ഊന്നികൊണ്ട് സ്‌കൈറൂട്ടിൻ്റെ സഹസ്ഥാപകനും സിഇഒയുമായ പവൻ ചന്ദന പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും