സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സി കൃഷ്‌ണൻ നായർ സ്‌മാരക പുരസ്‌കാരം എം ജഷീനയ്‌ക്ക്

womenpoint team

സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ നേതാവും പത്രപ്രവർത്തകനുമായിരുന്ന സി കൃഷ്‌ണൻ നായരുടെ സ്‌മരണക്കായി നൽകിവരുന്ന മാധ്യമപുരസ്‌കാരം ദേശാഭിമാനി കോഴിക്കോട്‌ ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എം ജഷീനയ്‌ക്ക്. 2023 ജൂലൈ 25 മുതൽ 29 വരെ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച “തോൽക്കുന്ന മരുന്നും ജയിക്കുന്ന രോഗവും” വാർത്താ പരമ്പരയാണ്‌ പുരസ്‌കാരത്തിന്‌ അർഹമായത്‌. 

മരുന്നിനോട്‌ പ്രതിരോധം രൂപപ്പെടുത്തി മനുഷ്യരിലും ചുറ്റുപാടുകളിലും ആന്റിബയോട്ടിക്‌ അമിതമായി ഉപയോഗിക്കുന്നത്‌ മൂലമുണ്ടായ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണവും വിശകലനവുമാണ്‌ പരമ്പര. ഇതേതുടന്ന്‌ ആരോഗ്യപ്രവർത്തകരും സംസ്ഥാന സർക്കാരും ആന്റിബയോട്ടിക്‌ ഉപഭോഗത്തെ സംബന്ധിച്ച്‌ കർശന നടപടികൾ സ്വീകരിക്കുകയുണ്ടായി. ഈ വസ്‌തുതകൾ പരിഗണിച്ചാണ്‌ ജംഷീന തയ്യാറാക്കിയ വാർത്ത പരമ്പരയെ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തത്‌.

കാസർകോട്‌ ഇഎംഎസ്‌ പഠന കേന്ദ്രം സി കൃഷ്‌ണൻനായറുടെ കുടുംബത്തിന്റെ സഹായത്തോടെയാണ്‌ പുരസ്‌കാരം നൽകി വരുന്നത്‌. പതിനായിരം രൂപയും മൊമന്റോയും ഉൾപ്പെടുന്ന പുരസ്‌കാരം കൃഷ്‌ണൻ നായരുടെ ചരമദിനമായ ഫെബ്രുവരി 14ന്‌ കാലിക്കടവിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ടീച്ചർ സമ്മാനിക്കും. ഡോ. വി പി പി മുസ്‌തഫ കൺവീനറായ പുരസ്‌കാര നിർണ്ണയ സമിതിയാണ്‌ പുരസ്‌കാര ജേതാവിനെ തെഞ്ഞെടുത്തത്‌.

2010ൽ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവത്തനം ആരംഭിച്ച എം ജഷീന 12 വർഷമായി ദേശാഭിമാനിയിൽ റിപ്പോർട്ടറാണ്‌. നിപ: സാക്ഷികൾ, സാക്ഷ്യങ്ങൾ എന്ന കൃതിയുടെ കർത്താവാണ്‌. അവയവ ദാനം സംബന്ധിച്ച വാർത്താ പരമ്പരയ്‌ക്ക്‌ 2019ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേന്റെ പുരസ്‌കാരം, സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ പുരസ്‌കാരം (2019), കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്‌ (2023) എന്നിവ ലഭിച്ചിട്ടുണ്ട്‌. കോഴിക്കോട്‌ കുന്നമംഗലമാണ്‌ സ്വദേശം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും