സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്തനാർബുദ രോഗികൾക്കിടയിൽ 66.4% അതിജീവന നിരക്കെന്ന് ഐസിഎംആർ പഠനം

womenpoint team

സ്തനാർബുദം (breast cancer) സ്ഥിതീകരിച്ച ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ (Indian women)  66.4%ത്തോളം പേർക്കും അഞ്ചു വർഷത്തിലേറെ അതിജീവന നിരക്കുണ്ടെന്ന് അടുത്തിടെ നടത്തിയ പഠനം. മറ്റ് കാരണങ്ങളാൽ മരണമടയുന്നവരൊഴികെ രോഗനിർണ്ണയത്തിന് ശേഷം അഞ്ച് വർഷത്തിലേറെ ജീവിച്ചിരിക്കുന്ന ആളുകളുടെ ശതമാനത്തെയാണ്  ഈ നിരക്ക് സൂചിപ്പിക്കുന്നത്.

2012- 2015 കാലയളവിൽ കൊല്ലം, തിരുവന്തപുരം, മുംബൈ തുടങ്ങി രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നായി 17,331 സ്തനാർബുദം സ്ഥിതികരിച്ച സ്ത്രീകളിനിന്ന് ഐ സി എം ആർ (Indian Council of Medical Research) ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 11 പോപ്പുലേഷൻ ബേസ്ഡ് ക്യാൻസർ രജിസ്ട്രിസാണ് (11 Population-Based Cancer Registries) പഠനം നടത്തിയത്.

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ ഇന്റർ ഡിസിപ്ലിനറി ജേണലായ ക്യാൻസറിലാണ് പഠനം പ്രസിദ്ധീകരിച്ചത്.ഇന്ത്യയിലെ സ്ത്രീകൾക്ക് പിടിപെടുന്ന അർബുദത്തിൽ 25 ശതമാനത്തിലധികവും  അതായത് ഏറ്റവുമധികം സ്തനാർബുദമാണ്.
അഞ്ച് വർഷത്തിനപ്പുറമുള്ള അതിജീവന നിരക്കായ 66.4%മെന്ന ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിരക്കാണ് മിസോറം, അഹമ്മദാബാദ്-അർബൻ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ. 41.9%നവുമായി പാസിഘട്ടിലാണ് ഏറ്റവും കുറഞ്ഞ അതിജീവന നിരക്ക്. 

പ്രാഥമിക ഘട്ടത്തിലെ  രോഗനിർണയം നടത്തിയ  രോഗികൾക്ക് അവസാന ഘട്ടത്തിലുള്ള അർബുദം സ്ഥിതികരിച്ചവരെക്കാൾ  അഞ്ച് വർഷത്തെ അതിജീവനത്തിനുള്ള സാധ്യത 4.4 മടങ്ങ് കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, 65 വയസ്സിനു മുകളിലുള്ളവർക്ക്  അതിജീവിക്കാനുള്ള സാധ്യത 15-39 വയസ്സുള്ളവരേക്കാൾ 16% കുറവാണ്.

പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ അതിജീവന നിരക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് പോലുള്ള വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ് (90.2%). വൈകിയ രോഗനിർണയവും ചികിത്സാ സൗകര്യങ്ങൾക്കായുള്ള പരിമിതിയും ഈ വ്യത്യാസത്തിന് കാരണമാകുന്നു. എന്നിരുന്നാലും, മിസോറാം, അഹമ്മദാബാദ്-അർബൻ, കൊല്ലം എന്നീ സ്ഥലങ്ങൾ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന അതിജീവന നിരക്ക് കാണിക്കുന്നുണ്ട്.

ഗ്രാമീണ ജീവിതം, ദാരിദ്ര്യം, വിദ്യാഭ്യാസത്തിന്റെ കുറവ്, അവബോധമില്ലായ്മ, പരിചരണത്തിനുള്ള പരിമിതമായ ലഭ്യത എന്നിവയാണ് അവസാനഘട്ട രോഗനിർണയതിന് കരണമാകുന്നത്. യഥാസമയം രോഗനിർണയം നടത്തേണ്ടതിന്റെയും ചികിത്സയിൽ  പ്രവേശി ക്കണ്ടത്തിന്റെയും ആവശ്യകതയെ പഠനത്തിൽ ഊന്നിപറയുന്നു. 
ടാർഗെറ്റഡ് തെറാപ്പികളും ഇമ്മ്യൂണോതെറാപ്പികളും പോലുള്ള ചികിത്സകളിൽ പുരോഗതിയുണ്ടായിട്ടും, ഇന്ത്യ പോലുള്ള ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ എല്ലാവർക്കുമത് ലഭ്യമാകുന്നില്ല.

ആഗോളതലത്തിൽ സ്ത്രീകൾക്കുള്ള അർബുദത്തിൽ 25 ശതമാനത്തിലധികവും അതായത് ഏറ്റവുമധികം സ്തനാർബുദമാണ്. തെക്കുകിഴക്കൻ-ഏഷ്യൻ മേഖലയിൽ സ്തനാർബുദ മരണങ്ങൾ 2040 ആകുമ്പോഴേക്കും 61.7% ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ സ്ത്രീകളിൽ കാണപ്പെടുന്ന അർബുദങ്ങളിൽ 28.2% സ്തനാർബുദമാണ്. സമയബന്ധിതമായ രോഗനിർണയം, കൃത്യമായ ചികിത്സ, സമഗ്രമായ മാനേജ്മെന്റ് ടെക്നിക്കുകൾ എന്നിവയിലൂടെ ആഗോള തലത്തിൽ മരണനിരക്ക് കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ബ്രെസ്റ്റ് കാൻസർ ഇനിഷ്യേറ്റീവ് പോലുള്ളവ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയിൽ, സാംക്രമികേതര രോഗങ്ങൾക്കുള്ള ദേശീയ പ്രോഗ്രാമിന് കീഴിൽ യോഗ്യരായ വ്യക്തികൾക്ക് സ്തനാർബുദ പരിശോധന വാഗ്ദാനം ചെയ്യുന്നുണ്ട് 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും