സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശാസ്ത്ര മേഖലയിലും സ്ത്രീകൾ നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കുന്നു; അഭിനന്ദിച്ച് ഡോ. ​​ജിതേന്ദ്ര സിംഗ്

womenpoint team

ഇന്ത്യയുടെ ഏറ്റവും അഭിമാനകരമായ ബഹിരാകാശ ദൗത്യങ്ങളിൽ സ്ത്രീകൾ മുൻപന്തിയിലെത്തി ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ലിംഗ സമത്വത്തിലേക്കുള്ള സുപ്രധാന മുന്നേറ്റം നേടുകയാണ്.

ചന്ദ്രയാൻ-3, ആദിത്യ-എൽ1 സോളാർ മിഷൻ തുടങ്ങിയ അത്യാധുനിക പദ്ധതികളിൽ വനിതാ ശാസ്ത്രജ്ഞർ നേതൃത്വപരമായ സ്ഥാനങ്ങൾ ഏറ്റെടുത്തതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗ് ലോക്സഭയിൽ വെളിപ്പെടുത്തി.

ഉന്നതവിദ്യാഭ്യാസ തലത്തിൽ STEMM (സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് & മെഡിസിൻ) എന്നിവയിൽ 43% എൻറോൾമെൻ്റുമായി, ശാസ്ത്ര മേഖലയിലേക്കുള്ള സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം മന്ത്രി എടുത്തുപറഞ്ഞു.ശാസ്ത്ര സമൂഹത്തിലെ ചുരുങ്ങിയ പങ്കാളിത്തത്തിൽ നിന്ന് നേതൃത്വപരമായ സ്ഥാനങ്ങളിലേക്കുള്ള സ്ത്രീകളുടെ പരിണാമാണിതെന്ന് ഡോ. സിംഗ് ഊന്നിപ്പറഞ്ഞു.

നിലവിൽ ശാസ്ത്രജ്ഞരിൽ 18.6%വും ഗവേഷണ-വികസന പദ്ധതികളിൽ 25% വും സ്ത്രീകളെ ഉള്ളെവെങ്കിലും, കൂടുതൽ സ്ത്രീകൾ തൊഴിളിലേക്ക് പ്രവേശിക്കുന്നതോടെ ഈ സംഖ്യകൾ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ആരംഭിച്ചതും 2014-ൽ പ്രധാനമന്ത്രി മോദി പുനരുജ്ജീവിപ്പിച്ചതുമായ വൈസ്-കിരൺ (വിമൻ ഇൻ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്-നോളേജ് ഇൻവോൾവ്മെന്റ് ഇൻ റിസർച് അഡ്വാൻസ്‌മെന്റ് ത്രൂ നഴ്ചർറിംങ്) പദ്ധതി 2014-15ലെ അതിൻ്റെ ബജറ്റായ 44 കോടി രൂപയിൽ നിന്ന് മൂന്നിരട്ടിയായിക്കി 135 കോടി രൂപയാക്കി. ഈ വർഷമുൾപ്പടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2,153 വനിതാ ശാസ്ത്രജ്ഞർ ഈ പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ട്.

2023-24-ലെ WISE-KIRAN-ന് കീഴിലുള്ള പുതിയ സംരംഭങ്ങളിൽ ഡോക്ടറൽ പഠനം നടത്തുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്നതിന്, പിഎച്ച്.ഡിക്കുള്ള WISE ഫെലോഷിപ്പ്, പോസ്റ്റ്-ഡോക്ടറൽ ഗവേഷണത്തിനുള്ള WISE പോസ്റ്റ്-ഡോക്ടറൽ ഫെലോഷിപ്പ് (WISE-PDF), ശാസ്ത്ര സാങ്കേതിക ഇടപെടലുകളിലൂടെ സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന WISE-SCOPE പ്രോഗ്രാമുകൾ ഉൾപ്പെടുന്നു. 

WIDUSHI പ്രോഗ്രാം മുതിർന്ന വനിതാ ശാസ്ത്രജ്ഞരെ പിന്തുണയ്ക്കുമ്പോൾ, WISE ഇൻ്റേൺഷിപ്പ് ഇൻ ഇൻ്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് (WISE-IPR) യുവതികളെ IPR-ൽ പരിശീലിപ്പിക്കുന്നു.

ഈ പ്രോഗ്രാമുകൾ STEM മേഖലകളിൽ ലിംഗസമത്വം കൈവരിക്കാൻ ലക്ഷ്യമിടുന്നു, ഇന്ത്യയുടെ ശാസ്ത്ര പുരോഗതിക്ക് ഗണ്യമായ സംഭാവന നൽകാൻ വനിതാ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും ശാക്തീകരിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും