സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കാലിക്കറ്റ് സർവകലാശാലയിലെ പ്രിയാ രാജന് മരണശേഷം പിഎച്ച്ഡി

womenpoint team

കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായിരിക്കെ  മരിച്ച പ്രിയ രാജന് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി നൽകാൻ തീരുമാനിച്ച സർവകലാശാലയെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജന്തുശാസ്ത്ര വിഭാഗം ഗവേഷക വിദ്യാർത്ഥിനിയായിരുന്ന പ്രിയ പ്രസവശസ്ത്രക്രിയക്കിടെയാണ് മരിച്ചത്. 

ഡോ. ബാലു ടി കുഴിവേലിയുടെ കീഴിൽ 2011 ആഗസ്റ്റ് 22 മുതൽ 2017 ആഗസ്ത് 21വരെയായിരുന്നു പ്രിയയുടെ ഗവേഷണം. 2018 ഏപ്രിൽ 28ന് പ്രബന്ധം സർവകലാശാലയ്ക്ക് സമർപ്പിച്ചു. ജൂലൈ 21ന് ചേർന്ന സിൻഡിക്കേറ്റ് പ്രബന്ധം അംഗീകരിച്ചു. ഓഗസ്റ്റിലായിരുന്നു പ്രിയയുടെ മരണം. ഗവേഷകയുടെ അഭാവത്തിലും പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ ഡോ. ബാലു ടി കുഴിവേലി നൽകിയ അപേക്ഷ സിൻഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു. വാചാ പരീക്ഷയും മുഖാമുഖവും ഒഴിവാക്കി ഡോക്ടറേറ്റ് നൽകാനുള്ള അപേക്ഷയിലാണ് വൈസ് ചാൻസലറുടെ നിർദ്ദേശാനുസരണം സിൻഡിക്കേറ്റ് തീരുമാനമെടുത്തത്. തൃശ്ശൂർ ജില്ലയിലെ ചെമ്പൂക്കാവ് ആലക്കപ്പള്ളി എ ടി രാജൻ-മേഴ്സി ദമ്പതികളുടെ മകളാണ് പ്രിയ. പയസ് പോളാണ് ഭർത്താവ്. 
 
പ്രിയയുടെ മകൾ യുകെജി വിദ്യാർഥിനി ആൻറിയ പിഎച്ച്ഡി ഏറ്റുവാങ്ങും. ഏറെ വൈകാരികമായ മുഹൂർത്തമായിരിക്കും ഇതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഗവേഷകയായ അമ്മയുടെ ഏറെനാളത്തെ സ്വപ്നമാണ് മകൾ ഏറ്റുവാങ്ങാൻ പോകുന്നതെന്നത് എക്കാലത്തേക്കും പ്രിയപ്പെട്ട ഓർമയായിരിക്കും. ഉചിതമായ തീരുമാനമെടുത്ത കലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിനും അഭിനന്ദനങ്ങൾ - മന്ത്രി കുറിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും