സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബിൽക്കിസ്‌ ബാനു കേസ്‌ ; കുറ്റവാളികൾ 
കീഴടങ്ങി

womenpoint team

ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗക്കേസിലെ 11 കുറ്റവാളികളും സുപ്രീംകോടതി ഉത്തരവ്‌ പ്രകാരം ഞായർ അർധരാത്രി ഗുജറാത്തിലെ ഗോധ്രാ സബ്‌ജയിലിൽ കീഴടങ്ങി. കഴിഞ്ഞ എട്ടിനാണ്‌ കുറ്റവാളികൾ രണ്ടാഴ്‌ചയ്ക്കുള്ളിൽ കീഴടങ്ങണമെന്ന്‌ കോടതി വിധിച്ചത്‌. നിഷ്‌ഠൂര കുറ്റകൃത്യത്തിൽ പങ്കാളികളായ 11 പേർക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 
എന്നാൽ, ഗുജറാത്തിലെ ബിജെപി സർക്കാർ ഇവരുടെ ശിക്ഷ ഇളവ്‌ ചെയ്‌തു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ജയിൽമോചിതരായ കുറ്റവാളികൾക്ക്‌ വിഎച്ച്‌പി ആഭിമുഖ്യത്തിൽ വലിയ സ്വീകരണം നൽകി.

ഗുജറാത്ത്‌ സർക്കാർ നടപടിക്കെതിരെ ബിൽക്കിസ്‌ ബാനുവും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണിഅലി, ലഖ്‌നൗ സർവകലാശാല മുൻ വിസി രൂപ്‌രേഖാവർമ ഉൾപ്പെടെയുള്ളവരും സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ്‌ ബി വി നാഗരത്ന, ജസ്റ്റിസ്‌ ഉജ്വൽഭുയാൻ എന്നിവരുടെ ബെഞ്ച്‌ ശിക്ഷാഇളവ്‌ നൽകിയ നടപടി റദ്ദാക്കി. കുറ്റവാളികൾ രണ്ടാഴ്‌ചയ്ക്കുള്ളിൽ കീഴടങ്ങണമെന്ന നിർദേശവും നൽകി.

സമയപരിധി അവസാനിക്കുന്നതിന്‌ ദിവസങ്ങൾമുമ്പ്‌ കീഴടങ്ങാൻ കൂടുതൽ സമയം തേടി പ്രതികൾ സുപ്രീംകോടതിയിൽ അപേക്ഷകൾ നൽകിയെങ്കിലും കോടതി തള്ളി. കുറ്റവാളികൾ ഉടൻ കീഴടങ്ങണമെന്ന കർശനനിർദേശവും പുറപ്പെടുവിച്ചു. ഇതിന്‌ പിന്നാലെയാണ്‌ ഞായർ അർധരാത്രിയോടെയുള്ള കീഴടങ്ങൽ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും