സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ച് ആദ്യ ഹിന്ദു സ്ത്രീ

womenpoint team

 2024ൽ നടക്കാനിരിക്കുന്ന പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ  ജനറൽ സീറ്റിലേക്ക് മത്സരിക്കാനൊരുങ്ങി ഹിന്ദു സ്ത്രീ. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ബുണർ ജില്ലയിലെ ഹിന്ദു സമുദായാംഗമാണ് ഡോ. സവീര പ്രകാശ് . ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ആദ്യ വനിതയാണ് സവീര പർകാശ്.  

ഫെബ്രുവരി 8ന് നടക്കാനിരിക്കുന്ന ‌പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായാണ് സവീര നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നതെന്ന് പ്രമുഖ പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 35 വർഷമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) (Pakistan People’s Party) അംഗമാണ് സവീരയുടെ പിതാവ് ഓം പ്രകാശ്. ഇതേ പാത പിന്തുടർന്നാണ് സവീര രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുന്നത്. 

ബുണർ നിന്ന് വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആദ്യ വനിതയാണ് പ്രകാശെന്ന് ക്വാമി വതൻ പാർട്ടിയുമായി ബന്ധപ്പെട്ട പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ സലീം ഖാൻ പറഞ്ഞു. 2022ൽ അബോട്ടാബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ സവീര പ്രകാശ്, ബുണറിലെ പിപിപി വനിതാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറികൂടിയാണ്. പ്രദേശത്തെ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ തന്റെ പിതാവിന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് സവീര പ്രകാശ് ഡോണിനോട് പറഞ്ഞു. ഡിസംബർ 23ന് (വെള്ളിയാഴ്ച) നാമനിർദേശ പത്രിക സമർപ്പിച്ചതായും അവർ പറഞ്ഞു.

മേഖലയിലെ സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും അവരുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നതിനുമുള്ള തന്റെ പ്രതിബദ്ധത സവീര ഊന്നിപ്പറഞ്ഞു. കാലങ്ങളായി പാകിസ്താനിൽ നിലനിൽക്കുന്ന സ്ത്രീകളോടുള്ള അവഗണനയും വികസന മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം അവർ അനുഭവിക്കേണ്ടി വരുന്ന അടിച്ചമർത്തലുകളെ ചൂണ്ടിക്കാട്ടുകയും തിരഞ്ഞെടുക്കപ്പെട്ടാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ഡോണിന് നൽകിയ അഭിമുഖത്തിൽ സവീര വ്യക്തമാക്കി.വ പിപിപിയുടെ മുതിർന്ന നേതൃത്വം തന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സവീര പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും