സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയിൽ 'എയ്ഡ് ദ ക്യാമ്പ്' തസ്തികയിലെത്തുന്ന ആദ്യ വനിത മനീഷ പാധി

womenpoint team

ചരിത്രംക്കുറിച്ച് പെൺകരുത്ത്. ഇന്ത്യയിലാദ്യമായാണ് 'എയ്ഡ് ദ ക്യാമ്പ്'  തസ്തികയിലേക്ക് വനിത നിയമനം നടത്തുന്നത്. മിസോറാം ഗവർണറിന്റെ 'എയ്ഡ് ദ ക്യാമ്പ്' തസ്തികയിലേക്കാണ് ഇന്ത്യൻ എയർഫോഴ്സ് (ഐഎഎഫ്) (Indian Air Force) ഉദ്യോഗസ്ഥയായ മനീഷ പാധിയെ  നിയമിച്ചിരിക്കുന്നത്. എഡിസി അഥവാ എയ്ഡ് -ഡി-ക്യാമ്പ് എന്നത് ഇന്ത്യൻ സായുധ സേനയിലെ ഒരു ഔദ്യോഗിക സ്ഥാനമാണ്. ആർമി ചീഫ്, ആർമി കമാൻഡർമാർ, ഗവർണർമാർ, ഇന്ത്യൻ പ്രസിഡന്റ് എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേഴ്‌സണൽ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരാണ് എഡിസികൾ. 

2015 ബാച്ച് ഇന്ത്യൻ എയർഫോഴ്സ് (ഐഎഎഫ്) ഉദ്യോഗസ്ഥയായ സ്ക്വാഡ്രൺ ലീഡർ മനീഷ പാധി എയ്ഡ്-ഡി-ക്യാമ്പ് തസ്തികയിലേക്ക് പ്രവേശിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയാണ്. ഗവർണർ ഡോ. ഹരി ബാബു കമ്പംപാട്ടിയുടെ സഹായിയായി നവംബർ 29ന് ചുമതലയേറ്റെടുത്തു. "മനീഷയുടെ നിയമനം ഒരു നാഴികക്കല്ല് മാത്രമല്ല, വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തുന്ന സ്ത്രീകളുടെ ശക്തിയുടെ തെളിവാണ്. ഈ ശ്രദ്ധേയമായ നേട്ടം നമുക്ക് ആഘോഷിക്കാം, എല്ലാ മേഖലകളിലും സ്ത്രീ ശാക്തീകരണത്തിന് ചാമ്പ്യനായി തുടരാം," ഹരി ബാബു കമ്പംപാട്ടി നിയമനത്തെക്കുറിച്ച് പറഞ്ഞു.

മനീഷ പാധി ഔദ്യോഗികമായി തസ്തികയിൽ ചേരുകയും ഗവർണർക്ക് റിപ്പോർട്ട് ചെയ്യുകയും മിസോറമിലെ രാജ്ഭവനിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിചയപ്പെടുത്തുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. മുമ്പ്, എയർഫോഴ്സ് സ്റ്റേഷൻ-ബിദാർ, എയർഫോഴ്സ് സ്റ്റേഷൻ-പൂനെ, അവസാനമായി എയർഫോഴ്സ് സ്റ്റേഷൻ-ഭട്ടിൻഡ എന്നീ മൂന്ന് പോസ്റ്റിംഗുകളിൽ മനീഷ പാധി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ബെർഹാംപൂർ സ്വദേശിയാണ് മനീഷ പാധി. ഭുവനേശ്വറിലെ സി വി രാമൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബിരുദം നേടി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും