സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സണ്ണി ലിയോണിനെതിരെ ദേശീയഗാനം തെറ്റിച്ച് ആലപിച്ചതിന് കേസ്

വിമെന്‍ പോയിന്‍റ് ടീം

ദേശീയഗാനം തെറ്റായി ആലപിച്ചെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ കേസ്. മുംബൈയിലെ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

മുംബൈയില്‍ വ്യാഴാഴ്ച ആരംഭിച്ച പ്രോകബഡി ലീഗിന്റെ ഉദ്ഘാടന ചടങ്ങുകളോട് അനുബന്ധിച്ചാണ് സണ്ണി ലിയോണ്‍ ദേശീയഗാനം ആലപിച്ചത്. ദേശീയഗാനത്തിലെ പല വാക്കുകളും സണ്ണി ലിയോണ്‍ തെറ്റായി ഉച്ചരിച്ചാണ് ആലപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഒരുപാടു തവണ പാടി നോക്കിയ ശേഷമാണ് ദേശീയ ഗാനം വേദിയില്‍ ആലപിച്ചതെന്നും എന്നിട്ടും പരിഭ്രമം ഉണ്ടായിരുന്നെന്നും സണ്ണി ലിയോണ്‍ പ്രതികരിച്ചിരുന്നു.ദേശീയ ഗാനം ആലപിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും