സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബിൽക്കിസ്‌ബാനു കേസ്‌: ശിക്ഷാഇളവിനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കാൻ കഴിയുമോയെന്ന്‌ സുപ്രീംകോടതി

womenpoint team

കുറ്റവാളിയുടെ ശിക്ഷാഇളവിനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കാൻ കഴിയുമോയെന്ന്‌ സുപ്രീംകോടതി. ബിൽക്കിസ്‌ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക്‌ ശിക്ഷാഇളവ്‌ നൽകിയതിന്‌ എതിരായ ഹർജികൾ പരിഗണിക്കവെയാണ്‌ ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ഈ ചോദ്യം ഉന്നയിച്ചത്‌. ശിക്ഷാഇളവ്‌ ചോദ്യംചെയ്‌തുള്ള ഹർജികൾ ഹൈക്കോടതികളിൽ മാത്രമേ സമർപ്പിക്കാൻ കഴിയൂവെന്ന്‌ ശിക്ഷാഇളവ്‌ ലഭിച്ച പ്രതികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി ചിദംബരേഷ്‌ വാദിച്ചു.


ശിക്ഷാഇളവിനുള്ള അപേക്ഷ തള്ളിയാൽ ആ നടപടി തന്റെ മൗലികാവകാശത്തെ ബാധിക്കുന്നതാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ ഹൈക്കോടതികളെ സമീപിക്കാം എന്നായിരുന്നു ചിദംബരേഷിന്റെ വാദം. എന്നാൽ, ശിക്ഷാഇളവിനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കാൻ കഴിയുമോയെന്ന്‌ ജസ്റ്റിസ്‌ ഉജ്വൽഭുയാൻ അന്വേഷിച്ചു. കേസിലെ വാദംകേൾക്കൽ ഒക്ടോബർ നാലിന്‌ തുടരും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും