സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അം​ഗീകാരം: ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും

womenpoint team

വനിതാ സംവരണ ബില്ലിന് അം​ഗീകാരം. കേന്ദ്രമന്ത്രിസഭ യോ​ഗത്തിലാണ് ബില്ലിന് അം​ഗീകാരം നൽകിയത്. ബിൽ ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. രാജ്യസഭ മുമ്പ് ബിൽ പാസാക്കിയിരുന്നു. 2010 മാർച്ച് 9നായിരുന്നു രാജ്യസഭ ബിൽ പാസാക്കിയത്. നിയമസഭയിലും പാർലമെന്റിലും 33 ശതമാനം വനിതാ സംവരണമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

 തിങ്കൾ പകൽ പാർലമെന്റിന്‌ മുന്നിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ചെറിയ സമ്മേളനമാണെങ്കിലും ചരിത്രപരമായ തീരുമാനങ്ങളുണ്ടാകുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.   എന്നാൽ മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. അതിനാല്‍ വനിതാ സംവരണ ബില്‍ അടക്കമുള്ള കാര്യങ്ങളിലെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാര്‍ലമെന്റിന്റെ അഞ്ചു ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിച്ചതിന് പിന്നാലെയാണ് മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും