നടൻ അലൻസിയർ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതായി പോലീസിൽ പരാതി. റൂറൽ എസ് പി ഡി ശില്പയ്ക്കാണ് പരാതി നൽകിയത്. മാധ്യമപ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകയോടാണ് അലൻസിയർ അപമര്യാദയായി പെരുമാറിയത് എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ചലച്ചിത്ര അവാർഡിൽ പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുത് എന്ന് അലൻസിയറുടെ പരാമർശം വിവാദമായിരുന്നു. ഇതേക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോഴാണ് അലൻസിയർ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത് .