സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ചരിത്രപരമായ തീരുമാനം; മിസ് യൂണിവേഴ്സ് മത്സരത്തിലെ ഉയർന്ന പ്രായപരിധി ഒഴിവാക്കി

womenpoint team

വിശ്വസുന്ദരി മത്സരത്തിൽ ചരിത്രപരമായ മാറ്റം. മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ ഇനി മുതൽ ഉയർന്ന പ്രായപരിധിയില്ല. 18 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരു സ്ത്രീക്കും ഇനി മത്സരത്തിൽ പങ്കെടുക്കാം. ന്യൂയോർക്ക് ഫാഷൻ വീക്കിലാണ്‌ ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. 

71-ാ മത് മിസ് യൂണിവേഴ്‌സ് കിരീടം നേടിയ അമേരിക്കയുടെ ആർ ബോണി ഗബ്രിയേലാണ് തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ, 18 നും 28 നും ഇടയിൽ പ്രായമുള്ള മത്സരാർത്ഥികൾക്ക് മാത്രമേ മിസ് യൂണിവേഴ്സ്, മിസ് യു എസ് എ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. 1952-ൽ ആരംഭിച്ചത് മുതൽ മിസ് യൂണിവേഴ്സ് മത്സരത്തിന് പ്രായപരിധിയുണ്ട്. ഈ പ്രായപരിധിയാണ് പുതിയ മാറ്റത്തോടെ ഇല്ലാതാവുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും