ചലച്ചിത്ര പുരസ്ക്കാര വിതരണ വേദിയിൽ വെച്ച് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ച് നടൻ അലൻസിയർ. താൻ സ്ത്രീ വിരുദ്ധത പറഞ്ഞിട്ടില്ലെന്നും മാപ്പ് പറയില്ലെന്നും അലൻസിയർ പ്രതികരിച്ചു. ആൺകരുത്തുളള ശിൽപമാണ് വേണ്ടതെന്നും പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത് എന്നുമാണ് അലൻസിയർ പറഞ്ഞത്. ഇതോടെ സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും അടക്കം വലിയ വിമർശനമാണ് നടനെതിരെ ഉയരുന്നത്. അലൻസിയറിന്റെ പ്രതികരണം: '' താന്‍ പറയുന്നത് സ്ത്രീ വിരുദ്ധതയാണെന്ന് ബോധ്യമുളള എലൈറ്റ്ഡ് ആയ ഫെമിനിസ്റ്റുകള്‍ ആദ്യം കാരവന്‍ തുറന്ന് കൊടുത്ത് പാവം പെണ്‍കുട്ടികള്‍ക്ക് മൂത്രമൊഴിക്കാനുളള സൗജന്യം കാണിക്കട്ടെ. ഷൂട്ടിംഗ് സൈറ്റുകളില്‍ സ്ത്രീകള്‍ മാത്രമല്ല ആണുങ്ങളും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.പെണ്‍പ്രതിമ പ്രലോഭിപ്പിക്കുന്നു എന്ന് അവിടെ പറഞ്ഞത് അത് വലിയ വേദിയാണ് എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ആരേയും ആക്ഷേപിച്ചിട്ടില്ല. അതുകൊണ്ട് ഖേദം പ്രകടിപ്പിക്കേണ്ട കാര്യവും ഇല്ല. പറഞ്ഞതിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് എത്ര തവണ സ്വയംഭോഗം ചെയ്തിട്ടുണ്ട് എന്നാണ് നടന്‍ തിരിച്ച് ചോദിച്ചത്. തന്റെയടുത്ത് സദാചാരം പറയാന്‍ വരണ്ട എന്നും അലന്‍സിയര്‍ കയര്‍ത്തു. മലയാള സിനിമയിലെ ഏക പീഡകന്‍ താനാണെന്ന് വിശേഷിപ്പിക്കേണ്ട. അതിന് യോഗ്യതയുളള പലരുമുണ്ട്.ആണ്‍കരുത്തുളള മുഖ്യമന്ത്രിയോടാണ് ആണ്‍കരുത്തുളള പ്രതിമ വേണം എന്ന് പറഞ്ഞത്. അല്ലാതെ പെണ്‍കരുത്തുളള ഗൗരിയമ്മയോടല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗൗരിയമ്മയെ എത്ര കാലം ഉയര്‍ത്തിക്കൊണ്ട് നടന്നു, എന്നിട്ട് മുഖ്യമന്ത്രിയാക്കിയോ എന്നും അലന്‍സിയര്‍ ചോദിച്ചു. എന്തുകൊണ്ട് സ്ത്രീശരീരം വര്‍ണിക്കുന്ന നമ്പൂതിരിയുടെ ശില്‍പത്തെ എല്ലാ വര്‍ഷവും വിറ്റുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട് കാനായി കുഞ്ഞിരാമന്റെ ഒരു പുരുഷ ശില്‍പം തരുന്നില്ല എന്നാണ് താന്‍ ചോദിക്കുന്നത്''. താന്‍ സ്ത്രീയെ ബഹുമാനിക്കുന്ന ആളാണ്. അമ്മ തന്ന വീട്ടിലാണ് നില്‍ക്കുന്നത്. സ്ത്രീകള്‍ പുരുഷന്മാരെയും ബഹുമാനിക്കാന്‍ പഠിക്കണം. സംവരണം കിട്ടാതെ പോകുന്നത് പുരുഷനാണ്. മുഴുവനും കിട്ടുന്നത് സ്ത്രീകള്‍ക്കാണ്. പുരുഷന് ഒരു നീതിയുമില്ല. തങ്ങള്‍ക്ക് തരുന്നത് 25000 രൂപയാണ്. പ്രത്യേക ജൂറി പരാമര്‍ശത്തിന് സ്വര്‍ണ പ്രതിമ തരണം എന്ന് പറഞ്ഞത് തെറ്റാണോ'' എന്നും അലന്‍സിയര്‍ പറയുന്നു.