സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മായാവതിക്ക് പിന്തുണയുമായി ജയലളിത

വിമെന്‍ പോയിന്‍റ് ടീം

ബി.എസ്.പി നേതാവ് മായാവതിയെ വേശ്യയോട് ഉപമിച്ച് സംസാരിച്ച ബി.ജെ.പി നേതാവ് ദയാശങ്കർ സിങിനെ നിശിതമായി വിമർശിച്ചും മായാവതിക്ക് പിന്തുണ അർപ്പിച്ചും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. ദയാശങ്കർ സിങിനെ പാർട്ടി പദവികളിൽ നിന്നും പുറത്താക്കിയാൽ പോരെന്നും അദ്ദേഹത്തെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ഐക്യത്തോടെ പ്രവർത്തിക്കണമെന്നും ജയലളിത അഭ്യർത്ഥിച്ചു.

അതേസമയം, മായവതിക്കെതിരായ പരാമർശം ബി.എസ്.പി രാഷ്ട്രീയ ആയുധമാക്കി. സംസ്ഥാനത്ത് എല്ലായിടത്തും ബി.എസ്.പി  പ്രവർത്തകർ ബി.ജെ.പിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും