സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാത്രമേ പുരുഷന്മാരും സ്വതന്ത്രരാകൂ എന്ന് മുന്‍ വിദ്യാഭ്യാസമന്ത്രിയും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം എ ബേബി പറഞ്ഞു. ഡോ എസ് രാജശേഖരര്‍ എഴുതിയ 'പെണ്മ' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നീലംപേരൂര്‍ മധുസുദനന്‍ നായര്‍ അധ്യക്ഷനായിരുന്നു. പ്രഭാവര്‍മ ആദ്യ പ്രതി ഏറ്റുവാങ്ങി . പ്രൊഫ ആര്‍ ഗീതാദേവി പുസ്തകം പരിചയപ്പെടുത്തി.പ്രൊഫ വി എന്‍ മുരളി ആശംസകള്‍ നേര്‍ന്നു . വി കെ ജോസഫ് സ്വാഗതവും വിനോദ് വൈശാഖി നന്ദിയും പറഞ്ഞു. ഡോ രാജശേഖരര്‍ മറുവാക്ക് പറഞ്ഞു.