സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ത്രിപുരയിലെ ആദ്യ വനിത ലോക്കോ പൈലറ്റായി ഡെബോളിന റോയ് നിയമിതയായി

വിമെന്‍ പോയിന്‍റ് ടീം

ത്രിപുരയിലെ ആദ്യ വനിത ലോക്കോ പൈലറ്റായി ഡെബോളിന റോയ് നിയമിതയായി. ഇന്ത്യൻ റെയിൽവേയുടെ ഖരഗർപൂർ ഡിവിഷനു കീഴിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റായാണ് ഡെബോളിന നിയമിതയായത്. അഗർത്തലയിലെ ഡോൺ ബോസ്‌കോ സ്‌കൂളിലെ പൂർവവിദ്യാർഥിയായ ഡെബോളിന 2017ൽ അഗർത്തലയിലെ ടിഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും കൊൽക്കത്തയിലെ ഗാർഗി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ജിഎംഐടി) എഞ്ചിനീയറിംഗും പൂർത്തിയാക്കി.രാംനഗർ സ്വദേശിയായ രണബീർ റോയിയുടെയും ചന്ദ്രാനി ഭട്ടാചാര്യയുടെയും മകളാണ് ഡെബോളിന. പരിശീലനം പൂർത്തിയാക്കിയ ശേഷം, ഇന്ത്യൻ റെയിൽവേയുടെ ഖരഗ്പൂർ ഡിവിഷന്റെ കീഴിൽ ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡെബോളിന.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും