സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഡോ.വന്ദന ദാസിന്റെ കൊലപാതകം; പ്രതി അധ്യാപകന്‍

Womenpoint team

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു കോട്ടയം സ്വദേശി ഡോ. വന്ദന. 23 വയസായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമസംഭവം.

സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ അറിയിച്ചു. സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. പണിമുടക്കിന് ആഹ്വാനം ചെയ്യും. ജോലിക്കിടെ ജീവന്‍ നഷ്ടമാകുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഐഎംഎ പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അധ്യാപകനായിരുന്നെന്ന് വിവരം. കുണ്ടറ നെടുമ്പന ഗവ.യുപി സ്‌കൂളിലെ അധ്യാപകനായിരുന്ന ഇയാൾ എംഡിഎംഎ ഉപയോഗിച്ച കേസിൽ സസ്‌പെൻഷനിലാണെന്ന് പൊലീസ് പറയുന്നു. പൂയപ്പള്ളി ചെറുകരകോണം സ്വദേശി ആണ് സന്ദീപ്. ഇന്നലെ നാലരയോടെയാണ് പ്രതി അക്രമം നടത്തിയത്. കിംസ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വന്ദന ദാസ് ഇന്ന് രാവിലെ എട്ടരയോടെയാണ് മരണത്തിന് കീഴടങ്ങിയത്


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും