സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കളരി മുറകളുമായി ആറു വയസ്സുകാരി രുദ്രവീണ

വിമെന്‍ പോയിന്‍റ് ടീം

കണ്ണൂരുകാരുടെ കുട്ടി ഉണ്ണിയാർച്ചയായ രുദ്രവീണയാണ് ഇപ്പോൾ നാട്ടിലെ താരം. കളരിപ്പയറ്റിന്റെ അഭ്യാസമുറകളിൽ ചെറിയ പ്രായത്തിൽ തന്നെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. ആരെയും അമ്പരപ്പിക്കുന്നതാണ് രുദ്രവീണയുടെ മെയ് വഴക്ക്.12 വർഷത്തോളം കളരി അഭ്യസിച്ച അച്ഛൻ ലിംനീഷാണ് രുദ്രവീണയുടെ ഗുരുനാഥനും വഴി കാട്ടിയും. അച്ഛൻ കളരി ചെയ്യുന്നത് കണ്ടു വളർന്ന രുദ്ര രണ്ടര വയസ്സുള്ളപ്പോൾ മുതൽ കളരി അനുകരിക്കാൻ തുടങ്ങി. അതിലൂടെയാണ് തന്റെ മകളുടെ കഴിവ്  ലിംനീഷ് തിരിച്ചറിയുന്നത്.

അഞ്ചാം വയസ്സിലാണ് രുദ്രവീണ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്. അഞ്ചു വയസ്സിനുള്ളിൽ രുദ്രവീണ ഹൃദ്യസ്തമാക്കിയ അടവുകൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും, ചൂരൽപയറ്റ്, കുറുവടിപ്പയറ്റ്, വാൾപയറ്റ്, ഒറ്റക്കോൽ, മെയ്പയറ്റ്, ഉറുമി വീശൽ തുടങ്ങിയവയെല്ലാം സായത്തമാക്കി. 14 മിനിറ്റ് 27 സെക്കൻഡ് കൊണ്ടുള്ള വീഡിയോ ചെയ്താണ് രുദ്രവീണ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. അഞ്ചു വയസ്സിൽ ഇത്രയധികം അഭ്യാസമുറകൾ അറിയുന്ന ഇന്ത്യയിലെ തന്നെ ഏക കുരുന്നാണ് രുദ്രവീണ.

രണ്ട് വർഷത്തോളമായി പ്രവർത്തിക്കുന്ന പാട്യം പത്തായകുന്നിലെ ശ്രീഭദ്ര കളരി സംഘത്തിൽ 50ഓളം കുട്ടികളാണ് കളരി അഭ്യസിക്കുന്നത്. അവന്തിക രാജേഷ്, നൈഷിക സഹേഷ് എന്നീ കുരുന്നുകളും കളരി സംഘത്തിലെ കുട്ടി താരങ്ങളാണ്. വടക്കൻ സമ്പ്രദായത്തിലെ കളരിയാണ് ഇവിടെ കുട്ടികൾക്കായി അഭ്യസിപ്പിക്കുന്നത്. അഞ്ചു വയസ്സു മുതലുള്ള കുട്ടികളാണ് കളരി അഭ്യസിക്കുവാൻ എത്തിച്ചേരുന്നത്. 

വേറ്റുമ്മൽ വേദവ്യാസ വിദ്യ നികേതിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് രുദ്രവീണ., ഇതിനോടകം നിരവധി സ്റ്റേജുകളിലും നിരവധി വേദികളിലും ആണ് രുദ്രവീണയ്ക്ക് അംഗീകാരം ലഭിച്ചിട്ടുള്ളത്. തൊടീക്കളം  തളിയിൽ ദേവീക്ഷേത്രത്തിലെ മേൽ ശാന്തിയായി ലിമിനേഷിന്റെയും ശിൽപ്പയുടെയും മകളാണ് ഈ കൊച്ചുമിടുക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും