അനുരഞ്ജനത്തിന് സാധ്യതയില്ലാതെ തകർന്ന വിവാഹബന്ധങ്ങൾ നിയമപരമായി അവസാനിപ്പിക്കാമെന്ന് സുപ്രീംകോടതി. 25 വർഷമായി അകന്നുകഴിയുന്ന ദമ്പതികളുടെ വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചാണ് ജസ്റ്റിസുമാരായ സുധാൻശു ധുലിയ, ജെ ബി പർധിവാല എന്നിവർ അംഗങ്ങളായ ബെഞ്ചിന്റെ നിരീക്ഷണം. ഹിന്ദു വിവാഹ നിയമത്തിലെ 13(1) (ഐഎ) വകുപ്പിൽ പറയുന്ന ‘ക്രൂരത’- എന്ന കാരണത്തിന്റെ പേരിൽ അനുരഞ്ജനത്തിന് സാധ്യതയില്ലാതെ തകർന്ന വിവാഹബന്ധങ്ങൾ നിയമപരമായി അവസാനിപ്പിക്കാമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. അനുരഞ്ജനത്തിന് സാധ്യതയില്ലെന്ന പേരിൽ വിവാഹബന്ധങ്ങൾ നിയമപരമായി അവസാനിപ്പിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ‘ക്രൂരത’ കാരണമായി കണക്കാക്കുന്നത്.