സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നിയമവ്യവഹാരങ്ങളിൽ ഒഴിവാക്കേണ്ട സ്‌ത്രീവിരുദ്ധ പരാമർശങ്ങളുടെ പട്ടിക സുപ്രീംകോടതി പുറത്തിറക്കും

വിമെന്‍ പോയിന്‍റ് ടീം

നിയമവ്യവഹാരങ്ങളിൽ നിന്നും ഒഴിവാക്കേണ്ട സ്‌ത്രീവിരുദ്ധ പരാമർശങ്ങളുടെ പട്ടിക ഉടൻപുറത്തിറക്കുമെന്ന്‌ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌. പൊതുസമൂഹത്തിലും നിയമരംഗത്തും മാത്രമല്ല ഭാഷയിൽപോലും നുഴഞ്ഞുകയറുന്ന വിവേചനങ്ങൾതിരിച്ചറിയാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ പറഞ്ഞു.

സുപ്രീംകോടതിയുടെ ലിംഗസമത്വ ബോധവൽക്കരണ, ആഭ്യന്തര പരാതി പരിഹാര സമിതി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചീഫ്‌ജസ്‌റ്റിസ്‌. നിയമവ്യവഹാരങ്ങളിലും സംവാദങ്ങളിലും മറ്റും സ്‌ത്രീവിരുദ്ധ പരാമർശങ്ങൾപൂർണമായും ഒഴിവാക്കാനുള്ള പരിശ്രമം വർഷങ്ങൾക്ക്‌ മുമ്പ്‌ തുടങ്ങിയതാണെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ അറിയിച്ചു.

ചില വിധിന്യായങ്ങളിൽആരെങ്കിലുമായി ബന്ധം പുലർത്തിയ സ്‌ത്രീകളെ വെപ്പാട്ടിമാരെന്ന്‌ അധിക്ഷേപിക്കാറുണ്ട്‌. ഗാർഹികപീഡന നിയമപ്രകാരമുള്ള കേസുകൾറദ്ദാക്കാൻ വേണ്ടിയുള്ള  അപേക്ഷകളിൽ‘കീപ്പുകൾ’ എന്നെല്ലാമുള്ള പ്രയോഗങ്ങൾ കടന്നുകൂടാറുണ്ട്‌. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാനാണ്‌ ഒഴിവാക്കേണ്ട പരാമർശങ്ങളുടെയും പ്രയോഗങ്ങളുടെയും പട്ടിക തയ്യാറാക്കുന്നതെന്നും ചീഫ്‌ജസ്‌റ്റിസ്‌ വിശദീകരിച്ചു. സുപ്രീംകോടതിയുടെ അനുബന്ധ കെട്ടിടത്തിൽ വനിതാഅഭിഭാഷകർക്ക്‌ കൂടുതൽസ്ഥലം സജ്ജീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ചീഫ്‌ജസ്‌റ്റിസ്‌ കൂട്ടിച്ചേർത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും