സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കേരളത്തിലെ സ്‌ത്രീകളെ പ്രശംസിച്ച്‌ രാഷ്‌ട്രപതി

വിമെന്‍ പോയിന്‍റ് ടീം

പ്രഥമ സന്ദർശനത്തിൽ കേരളത്തിന്‌ പ്രശംസ വാരിച്ചൊരിഞ്ഞ്‌ രാഷ്‌‌ട്രപതി ദ്രൗപതി മുർമു. നിരവധി മാനവിക സൂചികകളിൽ കേരളത്തിന്റെ മികച്ച പ്രകടനം പ്രതിഫലിക്കുന്നു. സംസ്ഥാനത്തെ സ്‌ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണ്‌. രാജ്യത്തെ ഏറ്റവും മികച്ച സ്‌‌ത്രീ– പുരുഷ അനുപാതം ഇവിടെയാണ്‌. സ്‌ത്രീകളിൽ ഉൾപ്പെടെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കും കൈവരിച്ചു.

അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും, ശിശുമരണ നിരക്ക്‌ തടയുന്നതിലും രാജ്യത്തെ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു. ഇവിടെ സ്‌ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണ്‌. സ്‌ത്രീശാക്തീകരണത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തിന്‌ അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിത സ്വയംസഹായ ശൃംഖലകളിലൊന്നായി കുടുംബശ്രീ മാറി. സംസ്ഥാന സർക്കാർ ഒരുക്കിയ പൗരസ്വീകരണം ഏറ്റുവാങ്ങിയും കുടുംബശ്രീയുടെ ‘രചന’ അടക്കം പദ്ധതികൾ ഉദ്‌ഘാടനം ചെയ്‌തും സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.

രാജ്യത്ത് വിവിധ മേഖലകളിൽ ആദ്യനേട്ടം കൈവരിച്ചത്‌ കേരളത്തിലെ സ്ത്രീകളാണ്. നാഞ്ചിയമ്മയ്ക്ക് ദേശീയ അവാർഡ് നൽകാൻ തനിക്ക്‌  ഭാഗ്യമുണ്ടായി. ‘നാരീശക്തി’ പ്രദർശിപ്പിച്ച ഈവർഷത്തെ കേരളത്തിന്റെ റിപ്പബ്ലിക്‌ദിന പരേഡ്‌ ടാബ്ലോ ഏറെ ആകർഷിച്ചു. സ്‌ത്രീ ശാക്തീകരണത്തിന്റെ തിളക്കമാർന്ന മാതൃകകൾ വിവിധ കാലഘട്ടങ്ങളിലായി കേരളത്തിൽ കാണാനായി. ഉണ്ണിയാർച്ച, നങ്ങേലി, ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളായിരുന്ന അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ആനി മസ്‌ക്രീൻ, ഹൈക്കോടതിയിലെ ആദ്യവനിതാ ജസ്‌റ്റീസ്‌ അന്ന ചാണ്ടി, സുപ്രീംകോടതിയിലെ ആദ്യവനിതാ ജസ്‌റ്റീസ്‌ എം ഫാത്തിമാ ബീവി, 96-ാം വയസിലെ ഒന്നാംറാങ്കുകാരി കാർത്ത്യായനിഅമ്മ തുടങ്ങിയവർ ഇവയിലെ ഉദാത്ത മാതൃകകളാണ്‌.

ഭവന നിർമ്മാണം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലൂടെ സംസ്ഥാനത്ത്‌ പട്ടിക വിഭാഗങ്ങളുടെ ക്ഷേമത്തിന്‌ ഉയർന്ന മുൻഗണന നൽകുന്നതിൽ തനിക്ക്‌ അതിയായ സന്തോഷമുണ്ട്‌. യുനെസ്‌കോയുടെ ആഗോള പഠനശ്യംഖലയിലെ മൂന്ന്‌ ഇന്ത്യൻ നഗരങ്ങളിൽ രണ്ടെണ്ണം നിലമ്പൂരും തൃശൂരുമാണ്‌. സമഗ്രവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തോട്‌ കേരളത്തിനുള്ള വ്യക്തമായ പ്രതിബദ്ധതയ്‌ക്ക്‌ അനുസൃതമാണിത്‌. ശാസ്‌ത്ര ഗവേഷണത്തിനും വികസനത്തിനുമായി അത്യാധുനിക സൗകര്യങ്ങളുള്ള നാടാണ്‌ കേരളമെന്നതിൽ അഭിമാനിക്കാമെന്നും രാഷ്‌ട്രപതി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും