സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വനിതകൾക്ക്‌ തുല്യാവകാശം വേണം : പി കെ ശ്രീമതി

വിമെന്‍ പോയിന്‍റ് ടീം

പാർലമെന്റിലും നിയമസഭയിലും വനിതകൾക്ക്‌ തുല്യാവകാശം വേണമെന്ന്‌ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി പറഞ്ഞു.

സാർവദേശീയ വനിതാദിനത്തോടനുബന്ധിച്ച്‌  മഹിളാ അസോസിയേഷൻ, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സിഐടിയു, ഡിവൈഎഫ്‌ഐ, എസ്‌എഫ്ഐ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.  വിവിധ സംഘടനകളുടെ ഭാരവാഹികൾ ഇതിന്‌ മുന്നോടിയായി രാജ്ഭവനിലെത്തി അവകാശപത്രിക സമർപ്പിച്ചു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ കമ്മിറ്റി അംഗം ഒ എസ്‌ അംബിക അധ്യക്ഷയായി.

മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി എൻ സീമ, എം ജി മീനാംബിക,  സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് പുഷ്പലത, ജില്ലാപ്രസിഡന്റ്‌ എൽ ശകുന്തള കുമാരി, ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ്, കർഷകസംഘം അഖിലേന്ത്യ വൈസ് പ്രസിഡന്റ്  എസ് കെ പ്രീജ, സിഐടിയു വർക്കിങ്‌ വുമൺ കൺവീനർ പി എസ്‌ സുമ, ഡിവൈഎഫ്‌ഐ ജില്ലാട്രഷറർ  വി എസ്‌ ശ്യാമ, എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എസ്‌ കെ ശിൽപ്പ, ജയശ്രീ ഗോപി എന്നിവർ സംസാരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും