സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മുസ്ലിം ലീഗിൽ വനിതകൾക്ക് ഭാരവാഹിത്വമുണ്ടാവില്ല

വിമെന്‍ പോയിന്‍റ് ടീം

മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയിൽ ഇത്തവണയും വനിതകൾ ഉണ്ടാകില്ല.മാർച്ച് നാലിനാണ് പുതിയ 19 അംഗ സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് തിരഞ്ഞെടുക്കുന്നത്.ഇതിൽ വനിതകൾ ഉണ്ടാവില്ലെന്ന സൂചനയാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. വനിതകൾക്ക് മാത്രമായുള്ള സംഘടനയാണ് വനിതാ ലീഗെന്നും ഒരു പുരുഷനെയും അതിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയത്.
 
വർക്കിംഗ് കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലുമെല്ലാം വനിതകൾ ഉണ്ടാവുമെന്നും ലീഗ് വ്യക്തമാക്കുന്നു. അംഗത്വ കണക്കിൽ 51 ശതമാനവും വനിതകളാണെന്ന് ജനറൽ സെക്രട്ടറി തന്നെ വ്യക്തമാക്കുന്നു.മാർച്ച് നാലിന് നടക്കുന്ന സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും ട്രഷററെയും എട്ട് വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കും.ഈ മാസം 28നുള്ളിൽ മുഴുവൻ ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കും. 500 കൗൺസിൽ അംഗങ്ങളാണ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുക. 21 അംഗ സെക്രട്ടേറിയറ്റും 75 അംഗ പ്രവർത്തക സമിതിയുമാണ് രൂപീകരിക്കുക.സെക്രട്ടേറിയറ്റിലും പ്രവർത്തകസമിതിയിലും വനിതകളുണ്ടാവും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും