സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയുടെ സ്വന്തം ലേഡി ജെയിംസ് ബോണ്ട് രജനി പണ്ഡിറ്റിന്റെ കഥ

വിമെന്‍ പോയിന്‍റ് ടീം

ചാരന്‍ അഥവാ ഡിക്ടറ്റീവ് എന്നൊക്കെയുളള വാക്ക് കേള്‍ക്കുമ്പോള്‍, നമ്മുടെ മനസ്സില്‍ ആദ്യം വരുന്ന ചിത്രം നീളമുള്ള കോട്ട് ധരിച്ച,കറുത്ത കണ്ണടയുളള ബൂട്ട് ധരിച്ച ഒരു രൂപമാകും. നമ്മുടെ പുസ്തകങ്ങളിലും സിനിമകളിലും സീരിയലുകളിലുമൊക്കെ ഇത്തരം രീതിയിലാണ് ചാരന്മാരെയോ ഡിറ്റക്ടീവുകളെയോ ഒക്കെ ചിത്രീകരിച്ചിട്ടുളളത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍  അവര്‍ സാധാരണക്കാരെപ്പോലെയാണെന്നതാണ് വാസ്തവം.

അത്തരത്തിലൊരു ഡിറ്റക്ടീവാണ് രജനി പണ്ഡിറ്റ്, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവായ രജനി കഴിഞ്ഞ 35 വര്‍ഷത്തിനിടെ എണ്‍പതിനായിരത്തിലധികം കേസുകള്‍ പരിഹരിച്ചിട്ടുണ്ട്. ആളുകള്‍ അവരെ ലേഡി ബോണ്ട് അല്ലെങ്കില്‍ ലേഡി ഷെര്‍ലോക്ക് എന്നും വിളിക്കാറുണ്ട്. സത്യം അന്വേഷിച്ച് കണ്ടു പിടിക്കുന്ന ഒരു സ്വഭാവം കുട്ടിക്കാലം മുതല്‍ തന്നില്‍ ഉണ്ടെന്ന് രജനി പറയുന്നു. മറ്റുള്ളവര്‍ പറയുന്ന നുണകള്‍ അവള്‍ വേഗം കണ്ടു പിടിക്കുമായിരുന്നു.ഒരു ഡിറ്റക്റ്റീവ് ആകണോ വേണ്ടയോ എന്നൊന്നും ആദ്യകാലത്ത് അവര്‍ക്ക് അറിയില്ലായിരുന്നു. വളര്‍ന്നപ്പോള്‍ ഈ മേഖലയോടുള്ള താല്‍പ്പര്യം വര്‍ദ്ധിച്ചു.ഇന്ന് അവര്‍ രാജ്യത്തെ ആദ്യത്തെ വനിതാ ഡിറ്റക്ടീവാണ് കൂടാതെ സ്വന്തമായി ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയുമുണ്ട്.

ഒരു ഡിറ്റക്ടീവ് സിനിമയും ഇന്നുവരെ കണ്ടിട്ടില്ല

താന്‍ ഇതുവരെ സ്‌പൈ, ഡിറ്റക്ടീവ് സിനിമകളൊന്നും കണ്ടിട്ടില്ലെന്ന് രജനി പറയുന്നു. 'കോളേജ് കാലം മുതല്‍ ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങിയിരുന്നു. ആദ്യം ഒരു മെഡിസിന്‍ പാക്കിംഗ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. അവിടെ വെച്ച് ഒരു സ്ത്രീ എന്റെ മുന്നില്‍ നിന്ന് കരയാന്‍ തുടങ്ങി വീട്ടില്‍ വിവാഹം നടന്നെന്നും അതിന് പിന്നാലെ മോഷണം നടന്നെന്നുമായിരുന്നു അവരുടെ പരാതി. അവരുടെ വീട്ടില്‍ 3 ആണ്‍മക്കളും പുതിയ മരുമകളുമായിരുന്നു ഉണ്ടായിരുന്നത്. ഈ കേസ് ഞാന്‍ ഏറ്റെടുത്തു, ജോലിയില്‍ നിന്ന്  ഇടവേള കിട്ടുമ്പോള്‍ ഞാന്‍ ആ ജോലി നോക്കി ഏകദേശം15 ദിവസത്തോളം ഈ ജോലി ചെയ്തു. കുറച്ചു ദിവസത്തെ അന്വേഷണത്തില്‍ അവരുടെ ഒരു വീടുവിട്ടിറങ്ങി സുഹൃത്തിന്റെ വീട്ടില്‍ പോകുന്നുണ്ടെന്ന് കണ്ടെത്തി. ഞാന്‍ ഇതെല്ലാം അവരോട് പറഞ്ഞു അങ്ങനെ അവന്‍ പിടിക്കപ്പെട്ടു'

ക്രമേണ തനിക്ക് കേസുകള്‍ ലഭിച്ചുകൊണ്ടിരുന്നുവെന്നും രജനി പറയുന്നു.'ഞാന്‍ എന്റെ ജോലിക്കിടയില്‍ പലരെയും കണ്ടു.വീട്ടിലെ ചെറിയ കാര്യങ്ങള്‍ പോലും ആളുകള്‍ എന്നോട് പറഞ്ഞു ഞാന്‍ അവ പരിഹരിച്ചു.അക്കൂട്ടത്തില്‍ ഭാര്യയോട് കള്ളം പറയുന്ന ഒരു ബിസിനസുകാരന്‍ ഉണ്ടായിരുന്നു.  അവന്‍ എന്നും പണം ചെലവഴിച്ച് വരുമായിരുന്നു. എന്നിട്ട് ആരെങ്കിലും പോക്കറ്റടിച്ചെന്നും അല്ലെങ്കില്‍ മോഷ്ടിച്ചെന്നും  പറയും.  അങ്ങനെ ഞാന്‍ അവരെ പിന്തുടര്‍ന്നു. അവര്‍ എന്നെ തിരിച്ചറിയാതിരിക്കാന്‍ ഞാന്‍ ബുര്‍ഖ ധരിച്ചാണ് പിന്തുടര്‍ന്നിരുന്നത്. ആ വ്യവസായി ചൂതാട്ടം നടത്തുകയും അവിടെയാണ് പണം നഷ്ടപ്പെടുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. അങ്ങനെ എന്റെ ചാരപ്രവര്‍ത്തനം മൂലം നിരവധി വീടുകളെ രക്ഷിക്കാനായി'


എല്ലാത്തരം കേസുകളും വരുന്നു

രജനി പണ്ഡിറ്റ് 35 വര്‍ഷമായി ഡിറ്റക്ടീവ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 80000 ല്‍ അധികം കേസുകള്‍ പരിഹരിച്ചിട്ടുണ്ട്. കുട്ടികള്‍ എവിടെ പോകുന്നു എന്ന് കണ്ടുപിടിക്കുന്നത് മുതല്‍ കൊലപാതകം വരെയുളള കേസുകള്‍ രജനിയ്ക്ക് ലഭിച്ചിട്ടുണ്ട്. 'എനിക്ക് എല്ലാത്തരം കേസുകളുമുണ്ട്, കുട്ടികള്‍ എവിടെ പോകുന്നു, ഭാര്യയോ ഭര്‍ത്താവോ രാത്രി വൈകി വന്നാല്‍ അവര്‍ എവിടെയാണ്, കമ്പനിയുടെ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നുവെങ്കില്‍ അത് എങ്ങനെയാണ്, മോഷണക്കേസുകള്‍, വിവാഹത്തെ കുറിച്ച് അന്വേഷണങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലമുളളവരെക്കുറിച്ച്  കൊലപാതകം, ഒരാളെ കാണാതായാല്‍ അതിന് കാരണം എന്താണ് തുടങ്ങി വ്യത്യസ്തമായ കേസുകള്‍ ലഭിച്ചിട്ടുണ്ട്.'

തന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ കേസിനെക്കുറിച്ചുളള ചോദ്യത്തിന് അതൊരു കൊലപാതക കേസായിരുന്നുവെന്ന് രജനി പറയുന്നു.നഗരത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. ഒരു സ്ത്രീയിലായിരുന്നു എല്ലാവരുടെയും സംശയം. ഈ കേസ് രജനിയുടെ അടുത്ത് വന്നപ്പോള്‍ അത് പരിഹരിക്കാന്‍ അവള്‍ തീരുമാനിച്ചു. 'കേസ് കണ്ടപ്പോള്‍ തന്നെ അതിന് വീടുമായി ബന്ധമുണ്ടെന്ന് എനിക്ക് തോന്നി.എന്നാല്‍ എങ്ങനെ വീട്ടില്‍ പ്രവേശിക്കും എന്ന ചോദ്യമുണ്ടായി. പിന്നീട് കൊലപാതകി എന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ വീട്ടില്‍ വേലക്കാരിയായി ഞാന്‍ കയറിപ്പറ്റി.. 6 മാസം ഞാന്‍ അവിടെ താമസിച്ചു.കുടുംബാംഗങ്ങളുടെ വിശ്വാസം നേടി.എന്നിരുന്നാലും ഒരു ദിവസം ഒരു ചെറിയ തെറ്റ് സംഭവിച്ചു. എന്റെറെക്കോര്‍ഡറിന്റെ ക്ലിക്ക് ബട്ടണ്‍ ശബ്ദം ഉണ്ടാക്കി.അവര്‍ എന്നെ സംശയിച്ചു. ആ സ്ത്രീ എന്നെ പുറത്തുകടക്കല്‍ പോലും അനുവദിച്ചില്ല.കുറേ മാസങ്ങള്‍ കടന്നുപോയി.ഒരു ദിവസം കൊലപാതകി ആ സ്ത്രീയെ കാണാന്‍ വന്നു.അപ്പോളും വീട്ടില്‍ നിന്ന് എങ്ങനെ പുറത്ത് പോകും എന്നതായിരുന്നു എന്റെ ചിന്ത. പിന്നീട് ഞാന്ഡ ഞാന്‍ അടുക്കളയില്‍ പോയി സ്വയം കത്തി കാലില്‍ വീഴ്ത്തി കാലു മുറിച്ചു.  ചോരവന്നതോടെ അവര്‍ മുറിവ് കെട്ടാന്‍ എന്നെ പുറത്തേക്ക് അയച്ചു.അതിനുശേഷം ഞാന്‍ എസ്ടിഡി ബൂത്തില്‍ പോയി എന്റെ സഹായികളെ വിളിച്ചു. അല്‍പസമയത്തിനകം പോലീസ് അവിടെയെത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

മകള്‍ ഡിറ്റക്ടീവായപ്പോള്‍ അച്ഛന്റെ പ്രതികരണം

ഒരു ഡിറ്റക്ടീവിന് ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതിന് നല്ലൊരു ടീം ആവശ്യമാണെന്നും രജനി വിശ്വസിക്കുന്നു.നല്ല ഒരു സംഘം ഒന്നിച്ചാല്‍ ഏത് കേസും പരിഹരിക്കാം.''എന്റെ അച്ഛന്‍ സിഐഡിയിലായിരുന്നു, പക്ഷേ ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ ഓഫീസില്‍ പോലും പോയിട്ടില്ല.ആളുകള്‍ എന്നെ വിശ്വസിച്ചു, ഞാന്‍ മുന്നോട്ട് പോയി. അച്ഛനോട് ആദ്യമായി ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതൊരു സിമ്പിള്‍ പ്രൊഫഷനല്ല, ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ്പക്ഷെ പേടിച്ച് ഞാന്‍ നിന്നില്ല.ഞാന്‍ വളര്‍ന്നുകൊണ്ടേയിരുന്നു.ഭയം എന്ന വാക്ക് എന്റെ നിഘണ്ടുവില്‍ ഇല്ല' രജനി പറയുന്നു. 

ഡിറ്റക്ടീവ് മേഖലയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും രജനി പറയുന്നു.'ഈ മേഖലയില്‍ സ്ത്രീകള്‍ ഇല്ലാതിരുന്നതിനാല്‍ തന്നെ അത് വലിയ വെല്ലുവിളിയായിരുന്നു.ഒരു സ്ത്രീ പുതിയ എന്തെങ്കിലും തുടങ്ങുമ്പോള്‍, ആളുകള്‍ പല അഭിപ്രായങ്ങള്‍ പറയും. വേറെ ഒരു മേഖലയും കണ്ടെത്തിയില്ലേയെന്നും എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് തിരഞ്ഞെടുത്തതെന്നും ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട്. അവള്‍ മറ്റുള്ളവരെ പിന്തുടരുന്ന ഒരു സ്ത്രീയാണെന്ന് ഒരു റിപ്പോര്‍ട്ടര്‍ പോലും എഴുതിയിരുന്നു. ആദ്യ അവാര്‍ഡ് വാങ്ങാനൊരുങ്ങിയപ്പോള്‍, ഈ ഫീല്‍ഡിലുള്ള ഒരാള്‍ക്ക് കൊടുക്കണോ വേണ്ടയോ എന്ന് ആളുകള്‍ ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. കാലക്രമേണ പലരും എന്നെ പിന്തുണച്ചു'.അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവെന്ന പട്ടം രജനിയ്ക്ക് സ്വന്തമായി


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും