സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തിരശീലവീണൊരു പെണ്‍നാടകക്കാലം

വിമെന്‍ പോയിന്‍റ് ടീം

അരങ്ങുനിറയേ പെൺനാടകങ്ങൾ. നാടക ചർച്ചകൾ. നാടക സ്വപ്‌‌നങ്ങൾ. തിരുവനന്തപുരം നിരീക്ഷ സ്‌ത്രീ നാടകവേദി സംഘടിപ്പിച്ച ദേശീയ സ്‌ത്രീ നാടകോത്സവം കേരളത്തിലെ സ്‌‌ത്രീ നാടകവേദിയിൽ പുതിയ വെളിച്ചം പകർന്നു. ഇതിന്‌ ചുക്കാൻ പിടിച്ചതാകട്ടെ നാടകത്തെ എന്നും നെഞ്ചോട്‌  ചേർത്തുപിടിച്ച രണ്ട്‌ വനിതകൾ. സുധി ദേവയാനി, രാജരാജേശ്വരി. ഇവർക്കൊപ്പം കുറച്ചു നല്ല സുഹൃത്തുക്കളും കൈകോർത്തപ്പോൾ ചരിത്രത്തിൽ ഒരു പുത്തനേടും തുന്നിച്ചേർത്തു. 2022 ഡിസംബർ 23, 24, 25 തീയതികളിലാണ്‌ തിരുവനന്തപുരത്ത്‌ നാടകോത്സവം സംഘടിപ്പിച്ചത്‌. തലസ്ഥാനത്ത് ആദ്യമായി നടന്ന ദേശീയ സ്‌ത്രീ  നാടകോത്സവത്തിൽ കേരളത്തിനകത്തും പുറത്തുമായുള്ള 14 സ്‌ത്രീ സംവിധായകരുടെ നാടകങ്ങളാണ് അരങ്ങിലെത്തിയത്.

മാനവീയം വീഥിയിൽ മന്ത്രി ആന്റണി രാജു നാടകോത്സവം ഫ്ലാഗ് ഓഫ് ചെയ്‌തു. തുടർന്ന് എംഎംസി കളരി സംഘത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾ അവതരിപ്പിച്ച കളരിപ്പയറ്റും ടിഎസ്‌എസ്‌എസ്‌  വലിയതുറയിലെ പെൺകുട്ടികൾ അവതരിപ്പിച്ച ‘തീക്കടൽ' എന്ന തെരുവ് നാടകവും അരങ്ങേറി. വിവിധ വിഷയങ്ങളിൽ സെമിനാർ, കുട്ടികൾക്ക് വേണ്ടി  നാടകക്കളരി കവിയരങ്ങ് എന്നിവയുമുണ്ടായി.

വിവിധ തലങ്ങളിലുള്ള കുടുംബശ്രീ പ്രവർത്തകർ നാടകോത്സവത്തിന്റെ ഭാഗമായി. അധ്യാപകർ, നാടക ഗവേഷകർ എന്നിവരെല്ലാം പങ്കാളികളായി. അരങ്ങിനെ വ്യത്യസ്‌തമായ തലങ്ങളിലൂടെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യം സാർഥകമാക്കുന്നതായിരുന്നു ഓരോ നാടകവും. അഭിനേത്രി എന്നതിനപ്പുറം സംഘാടക, രചയിതാവ്‌, എന്നീ തലങ്ങളിലെല്ലാം പ്രവർത്തിക്കുന്ന സ്‌ത്രീകളെ മുന്നോട്ടു കൊണ്ടുവരാൻ നാടകോത്സവത്തിലൂടെയായി.

ശ്രീജ ആറങ്ങോട്ടുകര സംവിധാനം ചെയ്‌ത ‘നിശ്ശബ്ദതയുടെ മ്യൂസിയം’ നാടകമാണ്‌  ആദ്യദിവസം അരങ്ങേറിയത്‌. നിശ്ശബ്ദമാക്കപ്പെട്ട ,  മറയ്ക്കപ്പെട്ട , മാറ്റപ്പെടുന്ന ചരിത്രത്തെ ഓർമപ്പെടുത്തുന്ന ഇടമാണിത്‌. കാലത്തെയും ദേശത്തെയും മറികടന്ന്  ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടവരും അല്ലാത്തവരുമായ വ്യക്തികൾ, ചരിത്രം അന്വേഷിച്ചെത്തുന്ന വിദ്യാർഥികൾക്കിടയിലൂടെ കടന്നുപോകുന്നു. വൈവിധ്യമാർന്ന ഭാഷകളിലൂടെ, താളങ്ങളിലൂടെ, പാട്ടുകളിലൂടെ, നൃത്തങ്ങളിലൂടെ പുതിയ ലോകം സ്വപ്നം കാണാൻ അവർ ശ്രമിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും