സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

46 ലക്ഷം വനിതകൾ, "ചുവട്‌' വച്ച്‌ കുടുംബശ്രീ

വിമെന്‍ പോയിന്‍റ് ടീം

പെൺകൂട്ടായ്മയുടെ കരുത്തുകാട്ടിയ "ചുവട്- 2023' അയൽക്കൂട്ട സംഗമം സംസ്ഥാനത്തിനാകെ അഭിമാനമായി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് കരുത്തു പകർന്നാണ്‌ വ്യാഴാഴ്ച അയൽക്കൂട്ട സംഗമം നടന്നത്‌. സ്ത്രീശാക്തീകരണത്തിന്‌ പുതിയ വേഗമേകി, നവീന ലക്ഷ്യങ്ങൾക്ക്‌ രൂപം നൽകി അയൽക്കൂട്ട സംഗമം കുടുംബശ്രീയുടെ ചരിത്രത്തിലെ സുവർണ അധ്യായമായി മാറി.

ഹരിതചട്ടം പാലിച്ച് പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങൾകൊണ്ട്‌ അലങ്കരിച്ച വേദികളിലായിരുന്നു മിക്കയിടത്തും ചടങ്ങ്‌. 14 ജില്ലയിലുമായി 46 ലക്ഷം വനിതകൾ അണിനിരന്നു. രാവിലെ എട്ടിന്‌ സംസ്ഥാനത്തെ മൂന്നുലക്ഷം അയൽക്കൂട്ടത്തിൽ ദേശീയ പതാക ഉയർന്നതോടെ ഓരോ അയൽക്കൂട്ടവും സ്വന്തമായി രചിച്ച് ഈണം നൽകിയ സംഗമഗാനം അവതരിപ്പിച്ചു. തുടർന്ന്‌ മന്ത്രി എം ബി രാജേഷിന്റെ വീഡിയോ സന്ദേശം എല്ലായിടത്തും പ്രദർശിപ്പിച്ചു.

പദ്ധതി പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനും കുടുംബശ്രീയെ നവീകരിക്കാനുമുള്ള മികച്ച നിർദേശങ്ങൾ അയൽക്കൂട്ടങ്ങളിൽനിന്ന്‌ ഉയർന്നുവന്നത് കൂട്ടായ്മയെ കൂടുതൽ ശ്രദ്ധേയമാക്കി. ഇതോടൊപ്പം ആരോഗ്യം, പൊതുശുചിത്വം, വൃത്തിയുള്ള അയൽക്കൂട്ട പരിസരം, അയൽക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ എന്നിവയും ചർച്ച ചെയ്ത് റിപ്പോർട്ട് തയ്യാറാക്കി. മന്ത്രിമാർ, എംഎൽഎമാർ,  കുടുംബശ്രീ ഉദ്യോഗസ്ഥർ, കലക്ടർമാർ, കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർ എന്നിവർ  അയൽക്കൂട്ട സംഗമത്തിൽ പങ്കാളികളായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും