സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലീലാഗുലാത്തിയ്ക്ക് കൈത്താങ്ങായി എല്‍ ഡി എഫ്

വിമെന്‍ പോയിന്‍റ് ടീം

അനിയന്ത്രിതമായ മണ്ണെടുപ്പിനെത്തുടര്‍ന്ന് തകര്‍ന്ന സാമൂഹ്യ ശാസ്ത്രജ്ഞ ലീലാഗുലാത്തിയുടെ വീട് മാധ്യമപ്രവര്‍ത്ത ആര്‍. പാര്‍വതിദേവി സന്ദര്‍ശിച്ചു.പ്രാഥമികമായി ഒന്നേകാല്‍ കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്.ദുരന്തനിവാരണ വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്.ലീലാഗുലാത്തിയുടെ ഭര്‍ത്താവ് മുന്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാനും ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ സാന്പത്തിക ഉപദേഷ്ടാവുമായിരുന്ന ഐ എസ് ഗുലാത്തിയാണ്.


1972ലാണ് കുമാരപുരം ചെട്ടിക്കുന്നിലെ ഉത്തര എന്ന വീട്ടില്‍ ഐ എസ് ഗുലാത്തി കുടുംബസമേതം താമസിക്കാന്‍ എത്തുന്നത്.പ്രമുഖ വാസ്തുശില്‍പ്പി ലാറി ബേക്കറുടെ മേല്‍നോട്ടത്തിലായിരുന്നു ഗൃഹനിര്‍മ്മാണം.ആറുമുറികള്‍ ഉള്ള വീട് ഭൂമിയുടെ ഘടന മാറ്റാതെയാണ് നിര്‍മ്മിച്ചിട്ടുള്ളത്.2002ല്‍ ഗുലാത്തി മരിച്ചതോടെ ഭാര്യ ലീലാഗുലാത്തി വീട്ടില്‍ തനിച്ചായി.മക്കളോടൊപ്പം വന്ന് താമസിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും തന്‍റെ ഭര്‍ത്താവിന്‍റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന വീട് വിട്ടുപോകാന്‍ ലീലാഗുലാത്തി  തയ്യാറായിരുന്നില്ല.ഇപ്പോള്‍ തൊട്ടടുത്തുള്ള ഔട്ട്ഹൗസില്‍ അഭയം പ്രപിച്ചിരിക്കുകയാണ്.വീട് പുനസ്ഥാപിക്കാനുള്ള സഹായങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും