സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്വവർഗ വിവാഹ രജിസ്ട്രേഷന്‍ ; തീർപ്പ് പറയാൻ സുപ്രീംകോടതി

വിമെന്‍ പോയിന്‍റ് ടീം

സ്വവർഗ വിവാഹം സ്‌പെഷ്യൽ മാരേജ്‌ ആക്ട്‌ പ്രകാരം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി രാജ്യത്തെ വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക്‌ മാറ്റി. ഹർജിക്കാർക്ക്‌ ഓൺലൈനിൽ കോടതിനടപടികളിൽ പങ്കെടുക്കാമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്റ്റിസുമാരായ പി എസ്‌ നരസിംഹ, ജെ ബി പർദിവാല എന്നിവരുടെ ഡിവിഷൻ ബെഞ്ച്‌ അറിയിച്ചു. എതിർ സത്യവാങ്‌മൂലമുണ്ടെങ്കിൽ കേന്ദ്രം ഫെബ്രുവരി 15നകം സമർപ്പിക്കണം. മാർച്ച്‌ 13ന്‌ വീണ്ടും പരിഗണിക്കും.

ഡൽഹി, ഗുജറാത്ത്‌, കേരളം തുടങ്ങിയ ഹൈക്കോടതികൾ പരിഗണിക്കുന്ന ഹർജികളാണ്‌ സുപ്രീംകോടതിയിലേക്ക്‌ മാറ്റിയത്‌. അഭിഭാഷകരായ അരുന്ധതി കട്‌ജുവിനെ ഹർജിക്കാരുടെയും കനു അഗർവാളിനെ കേന്ദ്രത്തിന്റെ  നോഡൽ കോൺസൽമാരായും നിയോഗിച്ചു. രേഖകളും നിയമനിർമാണങ്ങളും കീഴ്‌വഴക്കങ്ങളും സമാഹരിക്കാൻ ഇവരോട്‌ കോടതി നിർദേശിച്ചു. 10 വർഷമായി ദമ്പതികളായി കഴിയുന്ന സുപ്രിയോ ചക്രവർത്തി–-അഭയ്‌ ദങ്‌ എന്നിവരുടെയടക്കം പൊതുതാൽപ്പര്യ ഹർജികളാണ്‌ പരിഗണിക്കുക. 2021 ഡിസംബറിൽ ഇവർ വിവാഹച്ചടങ്ങും നടത്തി. 17 വർഷമായി ഒന്നിച്ചുകഴിയുന്ന പാർഥ്‌ ഫിറോസ്‌–-ഉദയ്‌ രാജ്‌ ആനന്ദ്‌, 2014ൽ അമേരിക്കയിൽ വിവാഹം രജിസ്റ്റർ ചെയ്‌ത സ്വവർഗ ദമ്പതികളുടെ ഹർജിയും ഇക്കൂട്ടത്തിലുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും