സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്‌ത്രീകളുടെ പ്രക്ഷോഭം ശക്തമാക്കും: മറിയം ധാവ്ളെ

വിമെന്‍ പോയിന്‍റ് ടീം

സംഘപരിവാർ നിശ്ചയിക്കുന്ന മനുവാദി അജണ്ടകൾക്കെതിരെയും കോർപറേറ്റുകളുടെയും വർഗീയ വാദികളുടെയും കൂട്ടുകെട്ടിനെതിരെയുമുള്ള സ്‌ത്രീകളുടെ പ്രക്ഷോഭം ശക്തമാക്കുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ പറഞ്ഞു. സ്‌ത്രീ സംരക്ഷണത്തിനായുള്ള നിയമങ്ങളിൽ കേന്ദ്രസർക്കാർ വെള്ളം ചേർക്കുകയാണ്‌. ഇത്തരം നിലപാടുകൾക്കും  വർഗീയ ശക്തികൾക്കുമെതിരെ രാജ്യത്തെ സ്‌ത്രീകളെ ഒന്നിപ്പിക്കുമെന്നും മറിയം ധാവ്‌ളെ പറഞ്ഞു.

തുല്യതയ്‌‌ക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന്‌ പി കെ ശ്രീമതി പറഞ്ഞു. ജനാധിപത്യവും മതേതരത്വവും പുലരാത്ത രാജ്യത്ത്‌ തുല്യതയുണ്ടാകില്ല. അതിനാൽ, മതേതര ശക്തികളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും തുടരും. ജനാധിപത്യ മതനിരപേക്ഷ അവകാശങ്ങൾക്കായി പോരാട്ടം തുടരും. സ്‌ത്രീ ആയതിനാൽ മാത്രം യാതനയും വേദനയും അനുഭവിക്കേണ്ടി വരുന്ന ഒരു വിഭാഗം രാജ്യത്തുണ്ട്‌. ഭരിക്കുന്നവർ തന്നെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തുമ്പോൾ സമത്വത്തിനായി പോരാടുന്നവർക്ക്‌ വിശ്രമിക്കാൻ സ്ഥലമില്ല. മുൻഗാമികൾ കാട്ടിയ വഴിയിലൂടെ സഞ്ചരിക്കുമെന്നും ഇന്നല്ലെങ്കിൽ നാളെ രാജ്യത്ത്‌ സമത്വമെന്ന മുദ്രാവാക്യം നേടിയെടുക്കുമെന്നും ശ്രീമതി പറഞ്ഞു.

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവർക്കും ചെറുപ്പക്കാർക്കും സംഘടനയിൽ പ്രാതിനിധ്യം ഉറപ്പാക്കിയതായി വൈസ്‌ പ്രസിഡന്റ്‌ മാലിനി ഭട്ടാചാര്യ പറഞ്ഞു. ട്രഷറർ എസ്‌ പുണ്യവതി, അസി. സെക്രട്ടറി എൻ. സുകന്യ, സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത, പ്രസിഡന്റ്‌ സൂസൻ കോടി, കേന്ദ്രകമ്മിറ്റിയംഗം അർച്ചന പ്രസാദ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും