സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

രാജ്യത്ത് ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ദത്തെടുക്കുന്നത് പെണ്‍കുട്ടികളെ

വിമെന്‍ പോയിന്‍റ് ടീം

രാജ്യത്ത് ദത്തെടുക്കല്‍ സംബന്ധിച്ച ആളുകളുടെ മനോഭാവം മാറുന്നുവെന്ന ശുഭസൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ 3 വര്‍ഷത്തെ ദത്തെടുക്കല്‍ കണക്കുകള്‍ നോക്കിയാല്‍ ആണ്‍കുട്ടികളെ ദത്തെടുക്കുന്നവരേക്കാള്‍ പെണ്‍കുട്ടികളെ ദത്തെടുക്കുന്നവരുടെ എണ്ണം കൂടുതലാണ്. രാജ്യസഭയില്‍ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ഇത് സംബന്ധിച്ച വിവരം നല്‍കിയത്. 

3 വര്‍ഷത്തെ കണക്ക്

മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2021-22ല്‍ 2,991 കുട്ടികളെ ദത്തെടുത്തു, അതില്‍ 1,698 ഉം പെണ്‍കുട്ടികളാണ്. 2020-21ല്‍ രാജ്യത്ത് 3,142 കുട്ടികളെ ദത്തെടുത്തു. ഇതില്‍ 1,856 ഉം പെണ്‍കുട്ടികളാണ്. .അതേ സമയം, 2019-20ല്‍ 3,351 കുട്ടികളെ ദത്തെടുത്തിരുന്നു. അതില്‍ 1,938 പെണ്‍കുട്ടികളാണ്.

ഡിസംബര്‍ 23ന് ദത്തെടുക്കലുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതായി ചോദ്യോത്തര വേളയില്‍ സ്മൃതി ഇറാനി പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതിനുശേഷം 580-ലധികം കുട്ടികളെ ദത്തെടുത്തെന്നും അവര്‍ പറഞ്ഞു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ ദത്തെടുക്കാന്‍ തയ്യാറുള്ളവര്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.പുതിയ ദത്തെടുക്കല്‍ നയം കൊണ്ടുവരുമ്പോള്‍ സംസ്ഥാനത്തെ കോടതികളില്‍ ദത്തെടുക്കലുമായി ബന്ധപ്പെട്ട് 900 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. സംസ്ഥാനങ്ങള്‍ ഈ നയം സ്വീകരിച്ച ഉടന്‍ തന്നെ 580-ലധികം കുട്ടികളെ ദത്തെടുത്തു. ഭൂരിഭാഗവും മുതിര്‍ന്ന കുട്ടികളെയും ദത്തെടുത്തിരിക്കുന്നത് എന്‍ആര്‍ഐകളോ വിദേശ പൗരത്വമുളള ഇന്ത്യക്കാരോ ആണെന്ന് വനിതാ ശിശു വികസന മന്ത്രി പറഞ്ഞു.7 ദിവസത്തിനുള്ളില്‍ 42 കുട്ടികളെ അവരുടെ പുതിയ മാതാപിതാക്കള്‍ക്ക് കൈമാറി. സമൂഹത്തിന് നല്ല സൂചനയാണിത് നല്‍കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും