സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വനിതാ ഫുട്ബോള്‍ ലീഗ് തുടങ്ങി

വിമന്‍ പോയിന്റ് ടീം

സംസ്ഥാന പ്രഥമ വനിതാ ഫുട്ബോള്‍ ലീഗിന് വയനാട്ടില്‍ തുടക്കമായി. അരപ്പറ്റ സ്റ്റെഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 8 പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്നു.

മലപ്പുറം, പാലക്കാട്, ഇടുക്കി, കാസര്‍ഗോഡ്‌ തുടങ്ങിയ ജില്ലകളില്‍ നിന്നൊഴിച്ചു മറ്റെല്ലാ ജില്ലകളില നിന്നും ടീമുകള്‍ എത്തിയിട്ടുണ്ട്. 
വനിതാ ഫുട്‌ബോള്‍ ലീഗില്‍ പങ്കെടുക്കുന്ന എട്ട് ടീമുകളെ രണ്ടു ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് 'എ'യില്‍ വയനാട് എഫ്.സി, ആലപ്പി വിമന്‍സ് എഫ്.സി, ദിനേശ് സോക്കര്‍ ക്ലബ്ബ് കോട്ടയം, ക്വാര്‍ട്ട്‌സ് എഫ്.സി. കോഴിക്കോട് എന്നീ ടീമുകളാണുള്ളത്. ഗ്രൂപ്പ് 'ബി'യില്‍ കോവളം എഫ്.സി. തിരുവനന്തപുരം, മാര്‍ത്തോമ കോളേജ് ഡബ്ല്യു.എഫ്.സി., കൊല്ലം ഫുട്‌ബോള്‍ അക്കാദമി, കണ്ണൂര്‍ ഡബ്ല്യു.എഫ്.സി. എന്നീ ടീമുകളെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തിയ്യതിയും മത്സരിക്കുന്ന ടീമുകളും ചുവടെ: 

22-ന് ആദ്യ കളി ദിനേശ് സോക്കര്‍ ക്ലബ്ബ് കോട്ടയം x ക്വാര്‍ട്ട്‌സ് എഫ്.സി. കോഴിക്കോട്, 2) വയനാട് എഫ്.സി x ആലപ്പി വിമന്‍സ് എഫ്.സി. 23-ന് 1) ആലപ്പി വിമന്‍സ് എഫ്.സി x ദിനേശ് സോക്കര്‍ ക്ലബ്ബ് കോട്ടയം, 2) വയനാട് എഫ്.സി. x ക്വാര്‍ട്‌സ് എഫ്.സി, 24-ന് കോവളം എഫ്.സി. തിരുവനന്തപുരം x മാര്‍ത്തോമ കോളേജ് ഡബ്ല്യു.എഫ്.സി., 2) കൊല്ലം ഫുട്‌ബോള്‍ അക്കാദമി x കണ്ണൂര്‍ ഡബ്ല്യു.എഫ്.സി.. 25-ന് 1) ക്വാര്‍ട്ട്‌സ് എഫ്.സി. x ആലപ്പി വിമന്‍സ് എഫ്.സി, 2) വയനാട് എഫ്.സി x ദിനേശ് സോക്കര്‍ ക്ലബ്ബ് കോട്ടയം. 26-ന് 1) കണ്ണൂര്‍ ഡബ്ല്യു.എഫ്.സി. x കോവളം എഫ്.സി. തിരുവനന്തപുരം, 2) മാര്‍ത്തോമ കോളേജ് ഡബ്ല്യു.എഫ്.സി. x കൊല്ലം ഫുട്‌ബോള്‍ അക്കാദമി, 27-ന് 1) കോവളം എഫ്.സി x കൊല്ലം ഫുട്‌ബോള്‍ അക്കാദമി, 2) കണ്ണൂര്‍ ഡബ്ല്യു.എഫ്.സി. x മാര്‍ത്തോമ കോളേജ്, 29-ന് പ്രാഥമിക റൗണ്ട് മത്സരത്തില്‍ 'എ' ഗ്രൂപ്പിലെ വിജയിയും 'ബി' ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മില്‍ ഒന്നാം സെമിയും 'എ' ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും 'ബി' ഗ്രൂപ്പിലെ ജേതാക്കളും തമ്മില്‍ രണ്ടാം സെമിയും കളിക്കും. 30-
നാണ് ഫൈനല്‍.കേരള ഫുട്ബോള്‍ അസോസിയേഷനും രാംകോ സിമന്റ്സും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത് 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും