സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

'മനുസ്മൃതി മനോഭാവം' ചെറുക്കുന്നതിന് മഹിളാ അസോസിയേഷന്‍ പോരാട്ടം വ്യാപിപ്പിക്കണം: മല്ലിക സാരാഭായി

വിമെന്‍ പോയിന്‍റ് ടീം

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം ദേശീയ സമ്മേളനം പ്രശസ്ത നര്‍ത്തകിയും മനുഷ്യാവകാശ പ്രവര്‍ത്തകയും കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സിലറുമായ മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളിലോ പള്ളികളിലോ അല്ലാതെ ഒരു ജനാധിപത്യ ഇടത്തില്‍ ഇത്രയധികം സ്ത്രീകളെ ഒരുമിച്ചുകണ്ടതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മല്ലിക സാരാഭായി ഉദ്ഘാടനപ്രസംഗം ആരംഭിച്ചത്.

മനുസ്മൃതി ഇന്നും ലക്ഷക്കണക്കിന് ഇന്ത്യന്‍ സ്ത്രീകളുടെ മനസുകളില്‍ ജീവിക്കുന്നുണ്ടെന്ന് മല്ലിക സാരാഭായി പറഞ്ഞു. സ്ത്രീകളുടെ മനസ്ഥിതി മാറ്റുന്നത് വലിയ വെല്ലുവിളി ആണ്. ഈ 'മനുസ്മൃതി മനോഭാവം' ചെറുക്കുന്നതിനായി മഹിളാ അസോസിയേഷന്‍ അതിന്റെ പോരാട്ടം വ്യാപിപ്പിക്കണം.

വസുദൈവ കുടുംബകം എന്ന സങ്കല്‍പ്പം നമ്മുടെ നാട് മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ സ്വന്തം മരുമകളെ പോലും തുല്യയായി കാണാന്‍ കഴിയുന്നില്ല എങ്കില്‍ ആ സങ്കല്‍പ്പത്തിന് എന്തര്‍ത്ഥം. ദാരിദ്രത്തില്‍ നിന്നും അസമത്വത്തില്‍ നിന്നും മുക്തമായ ഒരു നീതിപൂര്‍വമായ ലോകമാണ് നമ്മള്‍ സ്വപ്നം കാണുന്നത്. അതിനായി പോരാടുന്നതിനായാണ് ഇവിടെ നമ്മള്‍ കൂടിയിരിക്കുന്നത്. മറ്റുള്ളവരെ തുല്യരായി കാണുകയും മതനിരപേക്ഷതയും തുല്യതയും പരിപോഷിപ്പിക്കുകയും ചെയ്തില്ല എങ്കില്‍ ഈ ലോകം സൃഷ്ടിക്കാനുള്ള ചാലകശേഷി നമുക്ക് കൈവരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും