സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഇന്ത്യയുടെ സര്‍ഗം കൗശല്‍ മിസിസ് വേള്‍ഡ്; കിരീടം രാജ്യത്തേക്കെത്തുന്നത് 21 വര്‍ഷത്തിന് ശേഷം

വിമെന്‍ പോയിന്‍റ് ടീം

മിസിസ് വേള്‍ഡ് 2022-23 കിരീടം ഇന്ത്യയുടെ മടിത്തട്ടില്‍ എത്തി. ഇന്ത്യയുടെ സര്‍ഗം കൗശല്‍ മിസിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ടു. 62 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ് സര്‍ഗം ഈ കിരീടം നേടിയത്. നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിസിസ് വേള്‍ഡ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. 

വിവാഹിതരായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സൗന്ദര്യ മത്സരമാണ് മിസിസ് വേള്‍ഡ്. നേരത്തെ 2001ല്‍ അദിതി ഗോവിത്രികര്‍ ഈ കിരീടം നേടിയിരുന്നു. യു.എസിലെ ലാസ് വേഗാസില്‍ നടന്ന മത്സരത്തിലായിരുന്നു സര്‍ഗം കൗശലിന്റെ 2022ലെ മിസിസ് വേള്‍ഡ് കിരീട നേട്ടം. പോളിനേഷ്യ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. 1984ലാണ് മിസിസ് വേള്‍ഡ് മത്സരം ആരംഭിച്ചത്. ഇതുവരെ ഒറ്റത്തവണ മാത്രമാണ് മിസിസ് വേള്‍ഡ് കിരീടം ഇന്ത്യക്ക് ലഭിച്ചത്. 

അമേരിക്കയില്‍ സംഘടിപ്പിക്കപ്പെട്ട മത്സരം

യുഎസിലെ ലാസ് വെഗാസിലാണ് മിസിസ് വേള്‍ഡ് 2022 സംഘടിപ്പിച്ചത്. ജൂറി പാനലില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. മിസിസ് വേള്‍ഡ് പട്ടം നേടിയതോടെ സര്‍ഗം വികാരാധീനയായി. പിങ്ക് നിറത്തിലുള്ള ഗൗണായിരുന്നു സര്‍ഗം ധരിച്ചിരുന്നത്. മിസ്സിസ് വേള്‍ഡ് ആയതിന് ശേഷം സര്‍ഗത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവേക് ഒബ്റോയ്, സോഹ അലി ഖാന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ സര്‍ഗത്തിന് ആശംസകള്‍ നേര്‍ന്നു.

ആരാണ് സര്‍ഗം കൗശല്‍?

ജമ്മു കശ്മീര്‍ സ്വദേശിയാണ് സര്‍ഗം കൗശല്‍. സര്‍ഗം മോഡലിംഗ് ചെയ്യുന്നുണ്ട്. ഇതുകൂടാതെ അവര്‍ അധ്യാപകന്‍ കൂടിയാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. അച്ഛന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് മാനേജരായി വിരമിച്ചു. 2018ലായിരുന്നു സര്‍ഗത്തിന്റെ വിവാഹം. അതിനുശേഷം സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി. 2022-ല്‍ അവര്‍ മിസിസ് ഇന്ത്യ പട്ടം നേടി. സര്‍ഗത്തിന്റെ ഭര്‍ത്താവ് ഇന്ത്യന്‍ നേവിയിലാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും