സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ചരിത്രം കുറിക്കാൻ സാനിയ മിർസ: യുദ്ധ വിമാന പൈലറ്റ് ആകുന്ന ആദ്യ മുസ്ലീം വനിത

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാന പൈലറ്റ് പറത്തുന്ന ആദ്യ മുസ്ലീം വനിതയെന്ന നേട്ടം യുപി സ്വദേശിയ്ക്ക് സ്വന്തം. മിർസാപൂർ സ്വദേശിയായ സാനിയ മിർസയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നാഷണൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷയിൽ 149-ാം റാങ്കോടെയാണ് സാനിയ ഫ്‌ളൈയിംഗ് വിംഗിൽ രണ്ടാം സ്ഥാനം നേടിയത്. ഉത്തർപ്രദേശിൽ യുദ്ധവിമാന പൈലറ്റ് ആകുന്ന ആദ്യ വനിത കൂടിയാണ് സാനിയ. 

യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതയായ അവാനി ചതുർവേദിയാണ് സാനിയയ്ക്ക് പ്രചോദനം. ദേഹത് കോട്വാലി പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന ജസോവർ എന്ന ചെറിയ ഗ്രാമത്തിലാണ് സാനിയ താമസിക്കുന്നത്. ഹിന്ദി മീഡിയം സ്‌കൂളിൽ പരിച്ച സാനിയ ഈ മാസം 27ന് പൂനെയിൽ നാണൽ ഡിഫൻസ് അക്കാദമിയിൽ ചേരും. സെഞ്ചൂറിയൻ ഡിഫൻസ് അക്കാദമിയിലാണ് എൻഡിഎ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും