സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കാണാതായ ഇറാനിയൻ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

വിമെന്‍ പോയിന്‍റ് ടീം

ടെഹ്‌റാനിൽ പരിക്കേറ്റ പ്രതിഷേധക്കാരെ ചികിത്സിക്കുന്ന ഇറാനിയൻ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി കുടുംബത്തിന് കൈമാറി. ശരീരത്തിൽ മർദനമേറ്റതിന്റെ അടയാളങ്ങളുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.36 കാരിയായ ഐഡ റോസ്‌താമി,ഡിസംബർ 12 ന് കാണാതെപോകുന്നതുവരെ,ടെഹ്‌റാനിലെ എക്‌ബാറ്റനിലും മറ്റ് പടിഞ്ഞാറൻ അയൽപക്കങ്ങളിലും പ്രതിഷേധക്കാരെ ചികിത്സിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് .

ഇക്കഴിഞ്ഞ ഡിസംബർ 12 തിങ്കളാഴ്ച്ച വൈകുന്നേരം 7 മണിക്ക് ഡോ. അയ്‌ദ റോസ്‌താമി അമ്മയെ വിളിച്ചു. താൻ ജോലി ചെയ്തിരുന്ന ഇറാനിലെ ചമ്രാൻ ഹോസ്പിറ്റലിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് എന്തെങ്കിലും വാങ്ങാനുണ്ടോ എന്ന് ചോദിച്ചാണ് വിളിച്ചത്. എന്നാൽ പിന്നീട് അവൾ വീട്ടിൽ തിരിച്ചെത്തിയില്ല.

ചൊവ്വാഴ്ച, ടെഹ്‌റാനിലെ എക്ബത്താൻ ജില്ലയിലെ പോലീസ് സ്‌റ്റേഷനിൽ നിന്ന് ഡോ. അയ്‌ദ റോസ്‌താമിയുടെ കുടുംബത്തെ ബന്ധപ്പെട്ട പോലീസ് അവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അയ്ദ ഒരു അപകടത്തിൽ കൊല്ലപ്പെട്ടുവെന്നും മൃതദേഹം ഏറ്റുവാങ്ങാൻ ഫോറൻസിക് ഓഫീസിൽ പോകണമെന്നും സൂചിപ്പിക്കുന്ന ഒരു കത്ത് പോലീസ് അവർക്കു നൽകി.ഇടതുകണ്ണ് ചൂഴ്ന്നെടുത്ത് മുഖത്തിന്റെ ഒരു ഭാഗം അടിച്ചു തകർത്ത് കയ്യും അടിച്ചൊടിച്ച നിലയിൽ അവളുടെ മൃതദേഹം വീട്ടുകാർ എറ്റുവാങ്ങി. 

ഡോ. അയ്‌ദ റോസ്‌താമിയും നിരവധി മെഡിക്കൽ വിദ്യാർത്ഥികളും പരിക്കേറ്റ ഇറാൻ പ്രതിഷേധക്കാരെ വീട്ടിൽ സന്ദർശിച്ച് ചികിത്സിച്ചു പോന്നിരുന്നു.  പ്രാഥമിക ചികിത്സയുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിനായി ഡിസംബർ 12 ന് ഒരു പ്രതിഷേധക്കാരന്റെ വീട്ടിൽ നിന്ന് ഡോക്ടർ പോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.പരിക്കേറ്റ പ്രതിഷേധക്കാരെ ഭരണകൂടം ആശുപത്രികളിൽ നിന്ന് നീക്കം ചെയ്യുകയും ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതിനാൽ, ആരും ആശുപത്രിയിൽ ചികിത്സ തേടാൻ തയ്യാറാകുന്നില്ല എന്നതായിരുന്നു ഇവരെ ഇതിന് പ്രേരിപ്പിച്ചത്. ഇവരെ തിരിച്ചറിഞ്ഞ് തട്ടിക്കൊണ്ടുപോയതായാണ് അനുമാനിക്കപ്പെടുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും